"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം നമുക്കേവർക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നമുക്കേവർക്കും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 39: | വരി 39: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
15:37, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം നമുക്കേവർക്കും
നമുക്കേവർക്കും ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ശുചിത്വം. നല്ല തലമുറ വാർത്തെടുക്കണമെങ്കിൽ ശുചിത്വ ശീലം അത്യാവ - ശ്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം നടക്കുന്ന വഴികളിലും, ശ്വസിക്കുന്ന വായുവിൽ പോലും മാലിന്യം അഴുകി- ക്കിടക്കുന്നു.ഇത് അറി- ത്തോ അറിയാതെയോ ജീവിതത്തിന്റെ ഭാഗമായ് മാറുന്നു.ഇത് പലതരം അസുഖങ്ങൾ വിളിച്ച് വരുത്തുന്നു.ഇതിൽ നിന്നെല്ലാം ഒരു മോചനം നമുക്കാവശ്യമാണ്. അതി- നാൽ ചെറുപ്പംതൊട്ടേ കുട്ടികൾ ഇതിനെക്കുറിച്ച് ബോധവാൻമാരാകണം. " ചൊട്ടയിലെ ശീലം ചുടല-വരെ " എന്നാണല്ലോ. ഈ രീതി പിൻതുടരുകയാണെ-ങ്കിൽ ഓരോ കുട്ടികളും ശുചിത്വത്തെ കാത്തുസൂ-ക്ഷിച്ചു കൊണ്ട് നല്ലൊരു തലമുറ വാർത്തെടുക്കും. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തു-ന്നത് അവരുടെ ശുചിത്വ- ത്തെ അടിസ്ഥാനമാക്കി- യാണ്. ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം.ദിവസവും പല്ലുതേക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, ദിവസവും കുളിക്കുക ഇതൊക്കെ വ്യക്തി ശുചിത്വത്തെ സൂചിപ്പിക്കുന്നു. വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു . മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് പരിസര ശുചിത്വം. നമ്മുടെ വീടും, പരിസരവും നാം ഒരു പോലെ വൃത്തിയാക്കണം. നമ്മുടെ ചുറ്റുപാടും പ്ലാസ്റ്റിക്ക് കിടക്കാൻ നാം അനുവദിക്കരുത്. മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ വെള്ളം കെട്ടിക്കിടക്കാനും അനുവദിക്കരുത്.അങ്ങനെ സംഭവിച്ചാൽ കൊതുകുകൾ വഴി പല അസുഖങ്ങളും ഉണ്ടാകുന്നു. എന്നാൽ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ജശേഖരങ്ങളാണെങ്കിൽ കൊതുകുകളെ നിയന്ത്രിക്കാൻ ഗപ്പി പോലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കാം. മനോഹരമായ നാടിന് ശുചിത്വം അത്യാവശ്യമാണ്.ഈ അടുത്ത കാലത്തുണ്ടായ പ്രളയത്തിനു ശേഷം നമ്മളെയും, നമ്മുടെ നാടിനെയും ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മഹാവ്യാധിയാണ് കൊറോണ എന്ന അസുഖം. ഈ അസുഖത്തെ പ്രതിരോധിക്കാൻ വേണ്ടി പോലും ഡോക്ടർമാരും,ആരോഗ്യ പ്രവർത്തകരും ഏറ്റവും അധികം നിർദേശിക്കുന്ന കാര്യം തന്നെ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകാനാണല്ലോ. ഇതും വ്യക്തി ശുചിത്വത്തിന്റെ ഭാഗമല്ലേ ? നാമെല്ലാം ഒറ്റക്കെട്ടായ് നിന്നു കൊണ്ട് മാലിന്യങ്ങളെയെല്ലാം പുറം തള്ളി ശുചിത്വത്തെ മുന്നോട്ട് കൊണ്ടുവരികയാണെങ്കിൽ " ശുചിത്വ കേരളം, സുന്ദര കേരളം" എന്ന മനോഹരമായ ഒരു സ്വപ്നം നമുക്ക് യാഥാർത്ഥ്യമാക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം