"ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ വിദ്യാർഥികളിലെ ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിദ്യാർഥികളിലെ ശുചിത്വ ശീല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
13:36, 5 മേയ് 2020-നു നിലവിലുള്ള രൂപം
വിദ്യാർഥികളിലെ ശുചിത്വ ശീലം
ഇന്നത്തെ കാലഘട്ടത്തിൽ വളരെ ഏറെ പ്രാധ്യാനമർപ്പിക്കുന്ന ഒരു വിഷയമാണ് ശുചിത്വ ശീലം . ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വൃത്തിയായി സൂക്ഷിക്കണം . മനസ്സും ശരീരവും മാത്രം വൃത്തിയായി സൂക്ഷിച്ചാൽ പോരാ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . ഇന്ന് ഇതിനു വിപരീതമായാണ് കാര്യങ്ങൾ സംഭവിക്കുന്നത് . നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും വഴികളിലും മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നു . ഈ മാലിന്യങ്ങളെല്ലാം നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു . അങ്ങനെ നാം വിവിധ രോഗങ്ങൾക്ക് അടിമയായി ഹോമിച്ചു തീർക്കുന്നു . ഈ അവസ്ഥയിൽ നിന്ന് മോചനം ലഭിക്കണം എങ്കിൽ നാം ശുചിത്വം ഒരു ശീലമാക്കി മാറ്റിയെ പറ്റു . കുട്ടികൾ ചെറുപ്പകാലം മുതൽ തന്നെ ശുചിത്വത്തെക്കുറിച്ചു ബോധവാന്മാരായിരിക്കണം . ചെറുപ്പക്കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം എന്ന ചൊല്ല് നാം ഓർക്കണം . അതുകൊണ്ട് തന്നെ നാം ശുചിത്വശീലമുള്ളവരായി ഇരിക്കണം . ദിവസവും രണ്ടു നേരം കുളിക്കണം . രാവിലെ ആഹാരത്തിനു മുമ്പും രാത്രി ആഹാരത്തിനുശേഷവും പല്ലു തേക്കണം . ആഹാരത്തിനു മുമ്പും പിമ്പും കൈകൾ വൃത്തിയായി കഴുകണം . പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക . മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത് . ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ് . അതുകൊണ്ട് തന്നെ നാം ഓരോരുത്തരും വ്യക്തിശുചിത്വമുള്ളവരായി മാറണം . ആരോഗ്യമുള്ളൊരു പുതു തലമുറയെ വാർത്തെടുക്കാൻ വ്യക്തിശുചിത്വം അത്യന്താപേക്ഷിതമാണ് .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം