"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കരളുറപ്പുളള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്= വി  മൈഥിലി  നാഥ്
| പേര്= വി  മൈഥിലി  നാഥ്
| ക്ലാസ്സ്=  5 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരളുറപ്പുളള കേരളം      

കരളുറപ്പുളള കേരളം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചോർക്കുമ്പോൾ ഏതൊരു മലയാളിയും പുളകിതനാവുന്നു .പ്രകൃതിഭംഗി കൊണ്ടും മറ്റനേകം സവിശേഷതകൾ കൊണ്ടും തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കേരളം കഴിഞ്ഞ കുറച്ചു നാളുകളായി ഒരുപാട് ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. 2018 ലെ നിപ വൈറസ് ബാധ, 2018 ലെ പ്രളയം ,2019 ലെ പ്രളയം എന്നീ ദുരന്തരങ്ങളെ നമ്മൾ ഒറ്റക്കെട്ടായി അതിജീവിച്ചു. 2019 ഡിസംബർ അവസാനത്തോടെ ചൈനയെ ബാധിച്ച മഹാമാരി, കൊറോണ വൈറസ് രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു.അധികം വൈകാതെ അത് ഇന്ത്യയിൽ എത്തി .ആദ്യം നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ. ലോകത്തിൽ രണ്ടു ലക്ഷത്തിലധികം പേരുടെ മരണത്തിനു കാരണമായ രോഗത്തിന്റെ മുന്നിൽ തൊറ്റു കൊടുക്കാൻ കേരളം തയാറായില്ല.ആരോഗ്യ മേഖലയുടെ ശക്തമായ തീരുമാനങ്ങൾക്കൊപ്പം ജനങ്ങൾ ഒറ്റകെട്ടായി നിന്നു .സർക്കാർ സംവിധാനങ്ങൾ പൂർണമായും കോവിഡ് -19 പ്രതിരോധത്തിലേക്ക് കേന്ദ്രികരിച്ചു .അങ്ങനെ രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞു .3 പേരുടെ ജീവനെടുത്തു എന്നത് ദുഖകരമായ വസ്തുയായി അവശേഷിക്കുന്നെങ്കിലും ഒരുപാടുപേർ രോഗമുക്തി നേടി എന്നത് ആശ്വാസമേകി. പ്രതീക്ഷയുടെ പൊന്കതിർ കേരളം കണ്ടുകൊണ്ടിരിക്കുകയാണ് .നമ്മൾ അതിജീവിക്കും എന്ന ആത്മവിശ്വാസത്തോടെ കേരളം മുന്നേറുകയാണ്. ഇത്തരം ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്ന പാഠം ഇതാണ് ഒന്നിച്ചു നിന്നാൽ നമ്മൾ അതിജീവിക്കും.




വി മൈഥിലി നാഥ്
5 B മൗണ്ട് ബഥനി, മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം