"നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| സ്കൂൾ= നിർമ്മല ഹൈസ്കൂൾ കബനിഗിരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= നിർമ്മല ഹൈസ്കൂൾ കബനിഗിരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15044 | | സ്കൂൾ കോഡ്= 15044 | ||
| ഉപജില്ല= | | ഉപജില്ല= സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
23:10, 4 മേയ് 2020-നു നിലവിലുള്ള രൂപം
മഹാമാരി
"വിവേകമുള്ള മനുഷ്യനറിയാം ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന്." വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ്ന്റെ വാക്കുകൾ ഇന്നും ഏറെ ശ്രദ്ധേയമാണ്. ഈ വാക്കുകൾ കോറോണ കാലത്ത് ഏറെ പ്രസക്തി നിലകൊള്ളുന്നതാണ്. ലോകത്തെ മുഴുവൻ കാർന്നുതിന്നുന്ന ഒരു മഹാ വ്യാധിയായി മാറികഴിഞ്ഞു കോറോണ .ഇപ്പോൾ കോറോണ എന്ന മഹാ വ്യാധിയെ പ്രതിരോധിക്കാൻ ഈ ലോകത്തിന് സാധിച്ചു വരുന്നു. ആ വിപത്തിനെ പല രാജ്യങ്ങളും ഭയത്തോടെയാണ് കണ്ടിരുന്നത്.ഈ വ്യാധിയെ പ്രതിരോധിക്കാൻ സാധ്യമല്ലയെന്ന് വിചാരിച്ച ഈ ലോഗം പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഒത്തിരി ജീവനുകൾ വെടിയേണ്ടി വന്നു. പ്രതിരോധത്തിലൂടെയാണ് ഈ രോഗത്തെ തടയാൻ സാധിക്കുക എന്നതും നമ്മളിൽ ഉണ്ടായി. കോവിഡ് 19 എന്നാണ് ഇപ്പോൾ കൊറോണ വൈറസ് അറിയപ്പെടുന്നത് .ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.പിന്നീട് ഈ പകർച്ചവ്യാധി ലോകം പടർന്നു. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണു സമ്പർകമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം നൽകുന്നത് ഒഴിവാക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം കുറെ തടയാം. ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. വീട്ടിൽ തന്നെ താമസിക്കുക, യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക , സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക , കഴുകാത്ത കൈകളാൽ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്, നല്ല ശ്വസന ശുചിത്വം പാലിക്കുക എന്നിവയാണ് ആഗോള ആരോഗ്യ സംഘടനകൾ അനു ബാധയ്ക്കുള്ള സാധ്യത കുറക്കുന്നതിന്നുള്ള പ്രതിരോധ നടപടികൾ നമ്മുക്ക് നൽക്കുന്നത്. പല സമ്പന്ന രാജ്യങ്ങളും കോവിസ് 19 എന്ന മഹാവിപത്തിന്റെ മുന്നിൽ കീഴടങ്ങി. ലോകത്തെ രക്ഷിക്കാനുള്ള ശ്രമത്തിന്റെയിടയിലും സ്വന്തം ജീവൻ പോലും സമർപ്പിച്ച ഒത്തിരി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നമ്മുടെ സമൂഹത്തിലുണ്ട്. മനുഷ്യത്വം തകർന്നു പോകാത്ത ഒത്തിരി മനുഷ്യരെയും നമുക്ക് കാണാൻ കഴിയും. ജീവന് വില കൽപ്പിക്കുന്ന മനുഷ്യർ നമ്മുടെ ലോകത്ത് ഇപ്പോഴും ഉണ്ടെന്ന മഹത്തായ ഉദാഹരണമാണ് ഈ കൊറോണ ഭീഷണിയിൽ ജീവനുകൾ രക്ഷിക്കാൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കാണിക്കുന്നത്. കൊറോണ കഴിഞ്ഞാലും മഴക്കാല രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകളുണ്ട്. പകർച്ചവ്യാധികൾ പിടിപെടാതിരിക്കുന്നതിനു വേണ്ടി പരിസരം വൃത്തിയായി സൂക്ഷിക്കുകയും കൊതുക് വളരാതിരിക്കുന്നതിനുള്ള മുൻകരുതൽ എടുക്കണം. എലിപ്പനിയും മറ്റും വരാതിരിക്കാൻ വീടിന്റെ പരിസരങ്ങളിൽ വലിച്ചെറിഞ്ഞ് എലിയെ ആകർഷിക്കാതെ അത്തരം വേസ്റ്റുകൾ സംസ്കരിക്കാനുള്ള നടപടികൾ എടുക്കണം. എല്ലാ അസുഖത്തെയും പ്രതിരോധിക്കാനുള്ള ഒരു പ്രധാന മാർഗം നമ്മുടെ ശരീരത്തെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. അതിന് നല്ല വ്യായാമം ചെയ്യുകയും വിറ്റാമിൻ അങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കുകയും വേണം. ലോക രാഷ്ട്രങ്ങൾ പോലും മഹാവ്യാധിയെന്നു വിളിച്ച കൊറോണയെ നമുക്ക് പ്രതിരോധത്തിലൂടെ അതിജീവിക്കാൻ കഴിയുന്നുണ്ട്. അങ്ങനെ പ്രതിരോധത്തിലൂടെ അതിജീവനത്തിലേക്ക് നാം മുന്നോട്ട് നീങ്ങുന്നു. "നിങ്ങൾക്ക് ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ, കഴിക്കാൻ ഇഷ്ടമില്ലാത്തത് കഴിക്കണം കുടിക്കാൻ ഇഷ്ടമില്ലാത്തത് കുടിക്കണം ചെയ്യാൻ താൽപര്യമില്ലാത്തത് ചെയ്യണം" എന്ന മാർക്ക് ട്വെയിന്റെ വാക്കുകൾ എത്ര സത്യമാണെന്ന് ഈ കൊറോണ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം