"ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| സ്കൂൾ=  ശാന്തഹയർസെക്കണ്ടറിസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ശാന്തഹയർസെക്കണ്ടറിസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22079
| സ്കൂൾ കോഡ്= 22079
| ഉപജില്ല=   തൃശൂർ വെസ്ററ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃശ്ശൂർ വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

21:04, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തെയ്യം

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലയാണ് തെയ്യം. ദേവി ദേവന്മാർ യക്ഷ ഗന്ധർവന്മാർ, നാഗങ്ങൾ, ഭൂതങ്ങൾ, മരിച്ചുപോയ കാരണവന്മാർ,വീരപരാക്രമികൾ എന്നിവരെ കോലമായി കെട്ടിയാടി ആരാധിക്കുന്ന രീതിയാണ് ഇത്.തെയ്യത്തിന്റെ കോലക്കാരനും കർമ്മിയും മറ്റും വ്രതശുദ്ധിയോടെയാണ് ചടങ്ങുകൾ അനുഷ്ഠിക്കുക.അനുഷ്ഠാനത്തിൽ പ്രത്യേക ഘട്ടത്തിൽ ദേവതാശക്തി കോലക്കാരനിൽ പ്രവേശിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അനുഷ്ഠാനം തീരുന്നതോടെ ദേവത അതിന്റെ അധിവാസ സ്ഥാനത്തേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് ഈ ദൈവങ്ങൾ ഭക്തരുടെ ദുരിതങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നു. കാവ്, മുണ്ടയ, സ്ഥാനം, പള്ളിയറ, കോട്ടം തുടങ്ങിയവയാണ് തെയ്യം കെട്ടിയാടുന്ന കേന്ദ്രങ്ങൾ. ഇഷ്ടകാര്യസിദ്ധിക്കു൦ മറ്റ് ആവശ്യങ്ങൾക്കും വീടുകളിലും കാവുകളിലും നേർച്ചയായി തെയ്യം കെട്ടിയാടാറുണ്ട്. കാവുകളിലും സ്ഥാനങ്ങളിലും ആണ്ടുതോറും നിശ്ചിത സമയത്ത് തെയ്യം കെട്ടിയാടുന്നതിനെ കളിയാട്ടം എന്നും,വളരെ കാലം കൂടുമ്പോൾ ഒരിക്കൽ നിശ്ചയിച്ച നടത്തുന്നതിന് പെരുങ്കളിയാട്ടം എന്നും പറയുന്നു. വൈവിധ്യമാർന്ന മുഖത്തെഴുത്തും,ഉടയാടകളും തെയ്യത്തിന്റെ സവിശേഷതയാണ്.

വിസ്മയ
9 ബി ശാന്തഹയർസെക്കണ്ടറിസ്കൂൾ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം