"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ദേവനന്ദ രാജിവ് | | പേര്=ദേവനന്ദ രാജിവ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:23, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു കത്ത് ....
ഞാൻ ദേവനന്ദ രാജീവ് ആറാം ക്ലാസിൽ പഠിക്കുന്നു. ഗവൺമെൻറ് എച്ച്എസ്എസ് മുളന്തുരുതിയിലാണ് ഞാനും ചേച്ചിയും പഠിക്കുന്നത്. മാർച്ച് മാസത്തെ പരീക്ഷയ്ക്ക് ശേഷം രണ്ടു മാസം വെക്കേഷൻ അടിച്ചുപൊളിക്കുന്ന ഞങ്ങൾ കുരുന്നുകൾക്ക് ഈ വർഷം വളരെ വിചിത്രമായ ഒരു വൈറസ് കാരണം പരീക്ഷ എഴുതാൻ കഴിയാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു. കോവിഡ് 19 അതായത് കെറോണ എന്ന് പേരുള്ള ആ വൈറസ് മഹാമാരിയായി ചൈനയിലെ വുഹാനിൽ നിന്ന് യാത്ര ആരംഭിച്ച ലക്ഷക്കണക്കിന് ആളുകളെ രോഗിയാക്കുകയും പതിനായിരങ്ങളെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. അതിനുശേഷം അതിന്റെ സംഹാരതാണ്ഡവം യൂറോപ്യൻ രാജ്യങ്ങളിൽ ഭീതിയിലാഴ്ത്തി കൊണ്ട് മുന്നേറുന്നു. ടിവിയിലൂടെയും സോഷ്യൽ നെറ്റ് വർക്കിലൂടെയും മാത്രം ആ വൈറസിന്റെ പ്രഹരം അറിഞ്ഞ നമ്മുടെ ഇന്ത്യക്കാർക്ക് നേരെ എത്തിപ്പെടാൻ അധികം വൈകിയില്ല എന്ന് അറിയാമല്ലോ. നമ്മുടെ കേരളത്തിന് മനോഹാരിതയ്ക്ക് മങ്ങൽ ഏൽപ്പിച്ചു കൊണ്ട് ആ മഹാമാരി നമ്മുടെ അടുത്തേക്ക് എത്തപ്പെട്ടു. പക്ഷേ കാര്യഗൗരവത്തോടെ നിപ്പാ എന്ന മഹാവിപത്തിനെ തടുക്കാൻ വേണ്ടി പ്രയത്നിക്കുകയും ചെയ്ത നമ്മുടെ സ്വന്തം ആരോഗ്യ മന്ത്രിയും അവരുടെ നേതാവായ അങ്ങും ചേർന്ന് മഹാവിപത്തിനെ തടയാൻ ശ്രമിച്ചത് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. തുടർന്ന് സമൂഹ വ്യാപനം വഴി ഈ വൈറസിനെ തടുക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി എടുത്ത ജനത കർഫ്യൂവും ലോക്ക് ഡൗണും ഞങ്ങൾ സ്വീകരിക്കുന്നു. നമ്മുടെ ഗവൺമെന്റിന്റെ ബോധപൂർവമായ ഇടപെടൽ കുറച്ചുപേർക്കെങ്കിലും ബുദ്ധിമുട്ട്, പ്രധാനമായും താഴേക്കിടയിലുള്ളവർക്ക് ഉണ്ടാക്കി. ഈ മഹാമാരിയുടെ വ്യാപനം തടയാൻ വേണ്ടി ആയതിനാൽ ഞങ്ങൾ ആത്മാർത്ഥമായി സഹകരിക്കുന്നു. ഈ ലോക്ക് ഡൗൺ ശരിക്കും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുകൾ നൽകി എങ്കിലും കുറച്ച് അധികം സന്തോഷം കൂടി കിട്ടി കാരണം ഡ്രൈവറായ അച്ഛൻ ജോലിക്ക് പോകാൻ കഴിയാതെയും സ്വകാര്യ ഓഫീസിൽ ജോലിക്കാരിയായ അമ്മയും വീട്ടിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളേക്കാൾ മക്കളായ ഞങ്ങളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷവും രസകരമാക്കാൻ ശ്രമിക്കുന്നു. കൃഷിയിലും ,പാചക പരീക്ഷണത്തിലും ,സ്കൂളിലെ activity ഗ്രൂപ്പും ,വേണ്ട നിർദ്ദേശങ്ങൾ നൽകി ഞങ്ങളുടെ കൂടെയുണ്ട്. പഴയ കാല കളികൾ പൊടിതട്ടിയെടുക്കാൻ സാധിച്ചു .ഈ കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കുന്നവർ മാസ്ക് ധരിക്കേണ്ടതിനെക്കുറിച്ചും സാനിറ്റെസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിന് വേണ്ട മാർഗനിർദേശങ്ങൾ ഗവൺമെൻറ് നൽകുന്നുണ്ട് .അതുകൊണ്ട് പൊതു ഇടങ്ങളിലും ,ആളുകൾ പുറത്തിറങ്ങുന്ന സ്ഥലങ്ങളിലും സാനിറ്റെസർ വെച്ചിട്ടുണ്ട്. കൈകൾ ഇരുപത് സെക്കറ്റ് കഴുകി നമുക്ക് വൈറസ് വ്യാപനം തടയാം. ഇതിലും പ്രധാനമായും ഞങ്ങളുടെ മുഖ്യമന്ത്രിയായ അങ്ങും പ്രധാനമന്ത്രിയും ലോക്ക് ഡൗൺ കാലത്ത് ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേണ്ടി അരിയും പലവ്യഞ്ജനങ്ങളും സൗജന്യമായി നൽകി സഹായിക്കുന്നു. അതിഥി തൊഴിലാളികൾക്ക് വേണ്ടി സമൂഹ അടുക്കള വഴി ഭക്ഷണം പാചകം ചെയ്ത് സൗജന്യമായി എത്തിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പോലീസുകാരുടെ സേവനം വളരെയധികം പ്രശംസിക്കേണ്ടതാണ് .രാപകൽ ഭേദമില്ലാതെ ആളുകളുടെ നന്മയ്ക്കായി പൊരിവെയിലത്തും അല്ലാതെയും വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. എന്നാൽ അവരെ വെട്ടിച്ച് കറങ്ങി നടക്കുന്ന ആളുകൾ എത്ര വലിയ വിപത്തിലേക്കാണ് നമ്മെ എത്തിക്കുന്നത് എന്ന് കണ്ടറിയുക തന്നെ വേണം. ക്ഷേമ പെൻഷൻ അനുവദിച്ചും സൗജന്യമായി കൊറോണ ചികിത്സ നൽകിയും അങ്ങ് ഞങ്ങളെ സഹായിക്കുന്നു. നിരീക്ഷണത്തിലിരിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും ഈ സമയത്ത് വളരെയധികം പ്രശംസ അർഹിക്കുന്നവരാണ്. ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് പാത്രം കൊട്ടിയും ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്ക് ദീപം കത്തിച്ചും ഞങ്ങൾ ഞങ്ങളുടേതായ ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. .പ്രളയം എന്ന മഹാ ദുരന്തത്തിന് ശേഷം എത്തിയ ഈ മഹാമാരിയെ പിടിച്ചുനിർത്താൻ അങ്ങ് അവലംബിക്കുന്ന എല്ലാ മാർഗങ്ങളിലും ഞങ്ങൾ കൂടെ പങ്കാളികളാകുന്നു. അങ്ങേയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് നല്ലൊരു നാളെക്കായി ഈ ലോക്ക് ഡൗണിൽ ഞങ്ങളും കുടുംബവും പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം