"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15: വരി 15:
   {{BoxBottom1
   {{BoxBottom1
   | പേര്=ശ്രീനന്ദ സന്തോഷ്
   | പേര്=ശ്രീനന്ദ സന്തോഷ്
   | ക്ലാസ്സ്= 7
   | ക്ലാസ്സ്= 7A
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020

20:20, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും രോഗപ്രതിരോധവും

ലോകമാകമാനം കൊറോണാ വൈറസിന്റെ പിടിയിലകപ്പെട്ടപ്പോഴും ശക്തമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കേരളജനത സുരക്ഷാ വിധിയിലാണ് ഇപ്പോൾ. ഇവിടെയാണ് രോഗപ്രതിരോധം എന്ന വാക്കിന്റെ പ്രസക്തി.

കൊറോണ വൈറസിനെ തുരത്താൻ ആവശ്യമായ ബാഹ്യമായ മുൻകരുതലുകളെ കുറിച്ച് നാം ഇപ്പോൾ ബോധവാന്മാരാണ്. അതായത് മാസ്ക് ധരിക്കുക കൈകൾ സാനിറ്റെസ് ചെയ്യുക തുടങ്ങിയവ . എങ്കിലും ഇത് ശാശ്വതമായ രക്ഷപ്പെടൽ ആണോ ?ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം വീണ്ടും ഇത്തരം അടിയന്തരാവസ്ഥ നാം നേരിടേണ്ടി വന്നേക്കാം എന്ന വസ്തുത തള്ളിക്കളയാനാവില്ല അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി.

കോവിഡ് 19 എന്നല്ല മറ്റേതൊരു രോഗാണുക്കൾ ശരീരത്തിൽ കടന്ന് നമ്മെ കീഴ്പ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധശേഷിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാവൂ. ആരുടെയൊക്കെയാണ് രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നത് അവരാണ് രോഗികൾ ആയി മാറുന്നതും തുടർന്ന് കുഴപ്പങ്ങളിൽ പോകുന്നതും. അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാനാവുന്ന ഒരു കാര്യം നമ്മുടെ രോഗപ്രതിരോധ ശക്തി കഴിയുന്നത്ര  വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം ഉടൻതന്നെ സ്വീകരിക്കുക എന്നതാണ്.

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായി വൈറ്റമിൻ സി തുടങ്ങിയവയും വൈറ്റമിൻ ബി6, വൈറ്റമിൻ ഇ ,ഇഞ്ചി, മഞ്ഞൾ,തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .നന്നായി വ്യായാമം ചെയ്യുക മാനസികസംഘർഷങ്ങൾ ആവുന്നത്ര കുറയ്ക്കാൻ മെഡിറ്റേഷൻ ,യോഗ തുടങ്ങിയവ ഏതെങ്കിലും ശീലമാക്കുക. ഇവയെല്ലാം രോഗപ്രതിരോധശക്തി കൂട്ടുകയും  കോവിഡ് 19 നെതിരെ പോരാടാനുളള ശക്തി നൽകുകയും ചെയ്യും

ശ്രീനന്ദ സന്തോഷ്
7A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം