"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/മീനുവിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ 2 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ 2       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മീനുവിന്റെ കഥ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:12, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മീനുവിന്റെ കഥ
കേരളത്തിൽ കൊറോണ ആയി എന്ന് ടീച്ചർമാരും വീട്ടിലും പറയുന്ന കേട്ടപ്പോൾ ഇത്രയും ദിവസം വീട്ടിൽ ഇരുത്തുന്ന ഒരു അസുഖം ആണെന്നു മീനു ഒരിക്കലും കരുതിയില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആരും സമ്മതിക്കുന്നില്ല, പുറത്തേക്ക് ഇറങ്ങിയാൽ കൊറോണ വന്നു പിടിക്കും എന്നാ എല്ലാരും പറയുന്നത്. ആദ്യത്തെ കുറെ ദിവസം മുറ്റത്തേക്ക് പോലും അമ്മ ഇറക്കിയില്ല, കുറച്ചു ദിവസങ്ങൾക്ക് ശേഷം ആണ് ഒന്ന് മുറ്റം കാണാൻ കൂടി സമ്മതിച്ചത്. വീട്ടിൽ ഇരുന്നു രാവിലെ മുതൽ വൈകുന്നേരം വരെ കൊച്ചു ടിവി കാണാൻ സമ്മതിക്കുന്നത് കൊണ്ട്, വല്യ ബോർ ഒന്നും തോന്നിയില്ല, മോട്ടുവിന്റെ കഥ കണ്ടുകൊണ്ടിരുന്ന മീനുവിന് തോന്നി ആ കാർട്ടൂണിൽ ഡോക്ടർ ചെയ്യുന്ന പോലെ ഒരു പരീക്ഷണം നടത്തിയാലോ. അവള് പതുക്കെ അടുക്കളയിൽ അമ്മയുടെ അടുത്ത് ചെന്നു, അമ്മ അറിഞ്ഞ് കൊണ്ടിരുന്ന പയറിൽ നിന്ന് കുറെ പയർ മണികൾ എടുത്തു, ഇതെന്തിന മീനു എന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയായി അതൊക്കെ ഉണ്ടമ്മെ എന്ന് പറഞ്ഞു കൊണ്ട് മീനു പുറത്തേക്ക് പോയി. മുറ്റത്ത് റോസാ ചെടികൾ നട്ടിരിക്കുന്നതിന്റെ അടുത്ത് ഒരു ചുള്ളി കമ്പ് എടുത്ത് ചെറുതായി കുഴിച്ചു, അതിൽ പയർ മണികൾ ഇട്ടു മണ്ണിട്ട് മൂടി. അവള് തിരിഞ്ഞു നോക്കിയപ്പോൾ അമ്മ പുറകിൽ നിൽക്കുന്നു, മോളെ ഇത് പാകിയാൽ മുളച്ചു വരില്ല,മൂത്ത പയർ വേണം നടാൻ, നാളെ അമ്മ മോൾക്ക് വേറെ പയർ തരാം. മീനു അകത്തേക്ക് കയറിപ്പോയി, അന്ന് അവള് ഒരു സ്വപ്നം കണ്ട് താൻ നട്ട ആ പയർ എല്ലാം കിളിർത്തു വലിയ മരമായി പടർന്നു നിൽക്കുന്നു. അതിൽ നിറയെ പയറും ഉണ്ട് അതിന്റെ അടുത്ത് ചെന്ന് നിന്നാൽ മതി ആവശ്യം ഉള്ള പയർ തനിയെ കയ്യിൽ വന്നു വീഴും, മീനുവിനു വല്യ സന്തോഷം ആയി.

ഉണർന്നു എണീറ്റ മീനു നേരെ പോയത് പയർ നട്ട റോസിന്റെ ചുവട്ടി ലേക്ക് ആണ്, നോക്കിയപ്പോൾ എല്ലാ പയർ മണികളും കിളിർത്തു നിൽക്കുന്നു. മീനുവിന് സന്തോഷം അടക്കാൻ ആയില്ല അവള് അമ്മയുടെ അടുത്തേക്ക് ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. അമ്മ മീനുവിനെ വാരിയെടുത്തു അപ്പൊൾ കയ്യിൽ നിന്നും കുറെ വിത്തുകൾ താഴെ വീണു..... ആ ദിവസം എനിക്ക് സന്തോഷകരമായി

അൽഫോൺസ.ബി
4 C ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ