"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കോറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

15:46, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണയെന്ന മഹാമാരി

ഇന്ന് ലോകമെമ്പാടും കൊറോണ വൈറസാണ് . അതുകാരണം ഇപ്പോൾ മനുഷ്യർക്കാർക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല .മനുഷ്യരെ കൊന്നു തിന്നുന്ന ഒരിനം വൈറസ് .ആളുകളിൽ നിന്ന് ആളുകളിലേക്ക്‌ പടർന്നു കൊണ്ടിരിക്കുകയാണ് .ചൈനയിലെ വുഹാനിൽ നിന്നും പടർന്ന് 160 -ലധികം രാജ്യങ്ങളിൽ വൈറസ് പടർന്നിരിക്കുന്നു .ലോകമെമ്പാടും ലക്ഷകണക്കിന് ആളുകൾക്കാണ് രോഗം ബാധിച്ചത് .ഓരോ ദിവസം കൂടുമ്പോഴും നിരവധി ആൾക്കാരാണ് നിരീക്ഷണത്തിലാകുന്നത് .ജനങ്ങളെല്ലാം ഭീതിയിൽകഴിയുകയാണ് .മരണസംഖ്യയുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത് .ഈ രോഗം കാരണം ഉദ്യോഗമില്ലാത്ത നിരവധി പേരാണ് കഷ്ടപ്പെടുന്നത് .കൃഷിചെയ്യുന്ന കർഷകരൊക്കെ ജോലിയില്ലാതെ വളരെയധികം കഷ്ടതകൾ അനുഭവിക്കുന്നു .ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധിയെന്നതും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് .

കൊറോണ കാരണം മൂന്നാംഘട്ട ലോക്ക്ഡൗണും ആരംഭിച്ചിരിക്കുന്നു .ആദ്യഘട്ടത്തിൽ 21 ദിവസത്തെ ലോക്ക്ഡൗൺ ആയിരുന്നു പ്രഖ്യാപിച്ചതെങ്കിലും രോഗ നിരക്ക് വർധിക്കുന്നത് കൊണ്ടു ലോക്ക്ഡൗൺ തന്നെ ഇത് മെയ് 3 വരെ നീട്ടുകയായിരുന്നു .എന്നാൽ കോറോണയിൽ നിന്ന് രാജ്യം മുക്തമായിരുന്നില്ല .അതുകൊണ്ട് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി .ഇപ്പോൾ മെയ് 17 വരെയാണ് ലോക്ക്ഡൗൺ .

ഇതെല്ലാമാണെങ്കിലും കൊറോണ ഭീതിയിൽ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഗുണം ലഭിച്ചത് നമ്മുടെ ഭൂമിക്കാണ് .ലോകത്താകെ അന്തരീക്ഷമലിനീകരണ തോത് വളരെയധികം കുറഞ്ഞിരിക്കുന്നു .കോറോണക്കാലത്ത്‌ കേൾക്കുന്ന മറ്റൊരു നല്ല കാര്യമാണ് ഓസോൺ പാളിയിലെ ദ്വാരം അടയുന്നു എന്നത് .ഭൂമിയിലെ കാലാവസ്ഥ സന്തുലിതമായി നിലനിർത്തുന്നത് അന്തരീക്ഷത്തെ പൊതിഞ്ഞിരിക്കുന്ന ഓസോൺപാളിയാണ് .പതിറ്റാണ്ടുകളായി മനുഷ്യർ ചെയ്യുന്ന ദുഷ്‌പ്രവർത്തികൾ കാരണം ഓസോൺ പാളി നശിച്ചുകൊണ്ടിരിക്കുകയായിരുന്നു .ഇപ്പോൾ മലിനീകരണതോത് കുറഞ്ഞത് ഓസോൺപാളിയുടെ സംരക്ഷണത്തിനു സഹായമായിരിക്കുകയാണ് .

സാർസ് വൈറസ്സുമായി അടുത്തബന്ധമുള്ള ഒരു മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം .2019 -2020 ലെ കൊറോണ വൈറസ് രോഗം പൊട്ടിപുറപ്പെടാൻ കാരണം ഈ സാർസ് ക്ലോവ് -2 വൈറസ് ആണ് .ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് .പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു .

അഞ്ചലി ബി എസ്
6 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം