"ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകര വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകര വൈറസ് | color= 1 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  1
| color=  1
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

15:31, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകര വൈറസ്

കൊറോണ എന്ന വൈറസ് കാരണം പൊതു സ്ഥാപനങ്ങൾ അടിച്ചു പൂട്ടി .ഒടുവിൽ ഞങ്ങളുടെ വിദ്യാലയത്തിനും അവധി നൽകി.എനിക്ക് സങ്കടമായി.ഈ കൊറോണക്കാലം ഞങ്ങൾ എങ്ങനെ ചെലവഴിക്കും എന്ന് ഞാൻ ഓർത്തു. കൊറോണ എന്ന വൈറസ് കാരണം ഞങ്ങൾ വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചു. എൻറെ അച്ഛൻ വിദേശത്ത് ആണ്.അവിടെ ഇവിടെയേക്കാൾകൂടുതലാണ് .എൻറെ അച്ഛനെ ഓർത്ത് എനിക്ക് സങ്കടമുണ്ട്.വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരാൻ വിമാനം സർവീസുകൾ നടത്തുന്നില്ല. അതുകൊണ്ട് അവർക്ക് നാട്ടിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ല. കോവിഡ് 19ബാധിച്ചവരും ബാധിക്കാത്തവരും ഉണ്ട് ഈ ലോകത്ത്.

പിന്നീട് ലോക്ഡൗൺ പ്രഖ്യാപിച്ചു. ബസുകൾ ഓടുന്നത് തടഞ്ഞു. വിദ്യാലയങ്ങളിലെ ഈ വർഷത്തെ പരീക്ഷ ഒഴിവാക്കി. അമ്മ ഞങ്ങളോട് പറഞ്ഞു പുറത്തേക്ക് ഇറങ്ങണ്ടെന്ന്. അതുകൊണ്ട് ഞാൻ പടം വരച്ചും,പാട്ടുകൾ പാടിയും,പുക്കൾ ഉണ്ടാക്കിയും,പുസ്തകങ്ങൾവായിച്ചും,എഴുതിയും,വികൃതി കാട്ടിയും,കമ്പ്യൂട്ടർ കണ്ടും,അങ്ങോട്ടും ഇങ്ങോട്ടും ഓടിയും റേഡിയോ കേട്ടുമാണ് ചിലവഴിച്ചത്. അമ്മയും ഞാനും എന്റെ ചേച്ചിയും അനിയത്തിയും കൂടി ഒരു കൃഷിത്തോട്ടം ഉണ്ടാക്കി. ഗ്രോബാഗുകളിൽ മണ്ണ് നിറച്ച് വിത്ത് ഇട്ടു.എന്നും രാവിലെയും വൈകുന്നേരവും നടക്കാറുണ്ട്. ആദ്യം അത് ചെറിയ ചെടിയായി വളർന്നു. കുറച്ചു കൂടി വലുതായപ്പോൾ അമ്മ ചാണകവെളളം ഒഴിച്ചുകെടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് വളർന്നു വള്ളിയായി വളർന്നു. അത് പൂവിടുന്നുണ്ടോ എന്ന് ഞാൻ എന്നും രാവിലെ വന്നു നോക്കും.അത് വേഗം പൂക്കുകയും കായിക്കുകയും ചെയ്യണെ എന്ന് ഞാൻ പ്രാർത്ഥിക്കും.എൻറെ പച്ചക്കറിത്തോട്ടം ഉണ്ടായതുകൊണ്ടും കഥകൾ വായിച്ചു മാണ് ഈ കെറോണക്കാലം ചിലവഴിക്കുന്നത്.


ദേവനന്ദ. വി
4 A ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം