"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/വരും തലമുറയുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വരും തലമുറയുടെ സമ്പത്ത് ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 20: വരി 20:
അന്നുമുതൽ  ഇരുഗ്രാമത്തിലെയും ജനങ്ങൾ ജലത്തിൻറെ മൂല്യം മനസ്സിലാക്കി കരുതലോടെ  ജീവിച്ചു.
അന്നുമുതൽ  ഇരുഗ്രാമത്തിലെയും ജനങ്ങൾ ജലത്തിൻറെ മൂല്യം മനസ്സിലാക്കി കരുതലോടെ  ജീവിച്ചു.
{{BoxBottom1
| പേര്= സാന്ദ്രമോൾ കെ എസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 25259
| ജില്ല=  എറണാകുളം
15:15, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വരും തലമുറയുടെ സമ്പത്ത്
ഒരിടത്ത് കണ്ണാലി എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു.അവിടെ ധാരാളം പുഴകളും തോടുകളും അരുവികളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ ജനങ്ങൾക്ക് വെള്ളത്തിന് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വെള്ളത്തിൻറെ പ്രാധാന്യം അവർ മനസ്സിലാക്കിയിരുന്നില്ല,കൂടാതെ ഒരുപാട് ജലം പാഴാക്കുകയും ചെയ്തിരുന്നു.
എന്നാൽ തൊട്ടടുത്ത  മണാലി എന്ന ഗ്രാമം ഉണ്ടായിരുന്നു. അവിടെ ജലത്തിന് വളരെ ക്ഷാമം ഉണ്ടായിരുന്നു. അവർക്ക് അത്യാവശ്യ സമയത്ത് കുടിക്കുവാനായി ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. അവരുടെ ഗ്രാമത്തിൽ ആകെ ഉണ്ടായിരുന്നത് ഒരു കിണർ മാത്രമായിരുന്നു.
അങ്ങനെയിരിക്കെ കടുത്ത വേനൽകാലം വന്നു.അസഹനീയമായ ചൂടു അനുഭവപ്പെട്ടു മണാലി ഗ്രാമത്തിലെ ആളുകൾ വലഞ്ഞു.അവർക്കായി  കണ്ണാലി ഗ്രാമത്തിലെ ജനങ്ങൾ അവരുടെ വെള്ളം കൊടുക്കുവാൻ തീരുമാനിച്ചു.അപ്പോഴും  ആ ഗ്രാമത്തിലെ  ആളുകൾ ആവട്ടെ വെള്ളം പാഴാക്കികൊണ്ടിരുന്നു.
ഒടുവിൽ ഗ്രാമത്തിലെ എല്ലാ പുഴകളും തോടുകളും അരുവികളും വരണ്ടുതുടങ്ങി. അവിടെയുള്ള ആളുകൾക്ക് കടുത്ത ദാഹവും ക്ഷീണവും അനുഭവപ്പെട്ടു.അങ്ങനെയിരിക്കെ കണ്ണായി ഗ്രാമത്തിലെ ഒരു മുഖ്യൻ പറഞ്ഞു,
“നമുക്ക് മണാലി ഗ്രാമത്തിൽ ചെന്ന് വെള്ളത്തിനുവേണ്ടി അപേക്ഷിച്ചാലോ?” അങ്ങനെ അവർ ചെന്നു വെള്ളം ചോദിച്ചു.
അവർ ജനങ്ങൾക്ക് വേണ്ടി വീണ്ടും വെള്ളം കൊടുക്കുകയും ചെയ്തു.അപ്പോൾ കണ്ണായി ഗ്രാമത്തിലെ മുഖ്യൻ അവരോട് പറഞ്ഞു,
”നിങ്ങൾക്ക് ധാരാളം ജലം സുലഭം ആയതുകൊണ്ടാണ്  ഞങ്ങൾ ജീവിച്ചു പോകുന്നത്. അതുകൊണ്ടു തന്നെ നിങ്ങൾ ഇനിമേലിൽ അമൂല്യമായ ഈ സമ്പത്ത്  പാഴാക്കരുത്. ജലം അമൂല്യമാണ്.”
അന്നുമുതൽ  ഇരുഗ്രാമത്തിലെയും ജനങ്ങൾ ജലത്തിൻറെ മൂല്യം മനസ്സിലാക്കി കരുതലോടെ  ജീവിച്ചു.
സാന്ദ്രമോൾ കെ എസ്
7 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ