"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ എം യു പി സ്കൂൾ അരീക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ എം യു പി സ്കൂൾ അരീക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=19666 | ||
| ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം |
22:35, 3 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
ഞാൻ കൊറോണ. ഈ ലോകത്തിൽ എന്നെ അറിയാത്തവരാരുമില്ല. എന്റെ ജന്മദേശം ചൈനയിലെ വുഹാനിലാണ്. എനിക്ക് ജന്മം തന്ന രാജ്യത്തിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവൻ ഞാനെടുത്തു. ചൈനയിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ ആളുകളുടെ കൂടെ ഞാൻ ലോകത്തെ എല്ലാ രാജ്യങ്ങളിലെക്കും കുടിയേറി. വികസിത രാജ്യങ്ങളെന്ന് അഹങ്കരിച്ചിരുന്ന അമേരിക്ക, ഇറ്റലി, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഞാൻ ലക്ഷക്കണക്കിനാളുകളെ രോഗികളാക്കി. പതിനായിരങ്ങളെ കൊന്നൊടുക്കി. എന്റെ ഭീകര കരങ്ങൾ ഇന്ത്യയിലെക്കും നിങ്ങളുടെ കൊച്ചു കേരളത്തിലെക്കും നീട്ടി. എന്നാൽ ദൈവത്തിന്റെ സ്വന്തം നാടിനോട് ഞാൻ നന്നായി പൊരുതിയെങ്കിലും തോറ്റു കൊണ്ടിരിക്കുന്നു. കാസർഗോഡും കണ്ണൂരുമാണ് എനിക്ക് കുറച്ചെങ്കിലും പിടിച്ചു നിൽക്കാനായത്. നിങ്ങളിൽ നിന്നും നേടാനായത് മൂന്ന് ജീവൻ മാത്രം. നിങ്ങളുടെ കൈ ശുചിയാക്കൽ മാസ്ക് ധരിക്കൽ ലോക്ഡൗൺ ഇവ എന്നെ തകർത്തു. ഞാൻ വന്നതോടെ നിങ്ങളുടെ നാട്ടിലെ പരിസര മലിനീകരണം കുറഞ്ഞു. മാലിന്യം നിറഞ്ഞിരുന്ന റോഡിന്റെ ഇരു വശങ്ങളും ശുദ്ധമായി. കുറ്റകൃത്യങ്ങൾ കുറഞ്ഞു. വാഹനാപകടം ഇല്ലാതായി. എല്ലാ വീട്ടിലും പച്ചക്കറി കൃഷികൾ തുടങ്ങി. എന്നെ നശിപ്പിക്കാൻ കഴിയുന്ന മരുന്ന് കണ്ടുപിടിക്കാൻ നിങ്ങൾക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ ഞാൻ ഇപ്പോഴും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് ജൈത്രയാത്ര തുടരുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം