"ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/സുഹൃത്തേ നിനക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സുഹൃത്തേ നിനക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

22:33, 3 മേയ് 2020-നു നിലവിലുള്ള രൂപം

സുഹൃത്തേ നിനക്കായി

ഓരോ പൂമൊട്ടും നിന്നോടു മണം കടം വാങ്ങുമ്പോൾ
അപ്സരകന്യകൾ നിൻറെ സൗഭഗം ഇരവലായി ചോദിക്കുമ്പോൾ
ലോകം നിൻറെ കര സ്പർശം ഏൽക്കാൻ വേമ്പുമ്പോൾ
സ്നേഹിതേ നിൻറെ സൗഹൃദം ഞാൻ എങ്ങിനെ നിലനിർത്തും
മനസ്സ് ആഗ്രഹിക്കാറില്ല അൽപ്പവും
ഹൃദയത്തിൽ വിരുന്ന് ഒരുക്കാറില്ല മറ്റാർക്കും
എന്നാൽ ഒരു വട്ടം ഇടം തേടുകിൽ
മറക്കുവാനാകുകയില്ല ഒരിക്കലും ഓമലേ
അത് വെറും ജലകണങ്ങളാണ്‌
കണ്ണിൽ നിന്നും ഒഴുകുന്നത്
വേദനയെ ഉള്ളിലോതുക്കി
കണ്ണിൽ നിന്നുമടരാതെ
നിൽക്കുന്നതാണ് കണ്ണുനീർ
സ്നേഹമതാണ് അവ വാചകങ്ങളിലോതുങ്ങാത്തതും
കണ്ണുകളിൽ നിഴലിക്കുന്നതുമാണ് യഥാർത്ഥ സ്നേഹം
ഇരുളിൽ വഴി തേടി കണ്ടെത്താനും
കാറ്റിൽ ദീപം തെളിക്കാനും പ്രയാസം
സൗഹൃദം ആരോടും ഉണ്ടാക്കാം എളുപ്പം
എന്നാൽ അത് നിലനിർത്തുവാൻ ഏറെകഷ്ടം
പുഷ്പ്പങ്ങൾ വാടിയേയും
നക്ഷത്രങ്ങൾ ആകാശത്തെയും അലങ്കരിക്കുമ്പോൾ
ബന്ധങ്ങളുടെയും ബാന്ധവങ്ങളുടെ തിളക്കങ്ങൾക്കു മുന്നിൽ
നല്ല സൗഹൃദത്തിൻറെ മാറ്റുരച്ചുനോക്കുകയെ വേണ്ട
ദുഃഖക്കടലിൽ മുങ്ങിയലയാതെ
നിഴലിൻറെ തണൽ തേടി ലക്ഷ്യത്തെയെത്താതെ
ജീവിതത്തിൻറെ വഴിയിൽ ഒറ്റപ്പെട്ടു യെന്നു തോന്നുകിൽ
നിങ്ങളോടോപ്പം എന്നെയും കുട്ടാൻ മറക്കല്ലേ സുഹുർത്തേ.

നാജിയ വി
10 സി ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ