"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 5 }} <p> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| സ്കൂൾ കോഡ്=  47546
| സ്കൂൾ കോഡ്=  47546
| ഉപജില്ല=      ബാലുശ്ശേരി
| ഉപജില്ല=      ബാലുശ്ശേരി
| ജില്ല=  താമരശ്ശേരി
| ജില്ല=  കോഴിക്കോട്
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=  4
| color=  4
}}
}}

22:30, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

നാം ഇന്ന് സമൂഹത്തിൽ അഭിമുഖീകരിക്കുന്ന ഒന്നാണ് രോഗങ്ങൾ. വിവിധ തരം രോഗങ്ങൾക്ക് ഇന്ന് മനുഷ്യൻ അടിമപ്പെട്ടു കഴിഞ്ഞു. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മനുഷ്യരിൽ രോഗത്തെപ്പറ്റി ബോധവൽക്കരിക്കാനും ഇന്ന് ഒരുപാട് ശ്രമം നടത്തുന്നു.

നാം ഇന്ന് ഒരു മഹാമാരിയുടെ പിടിയിലാണ് . ഇതൊരു വൈറസ് രോഗമാണ്. ഈ വൈറസിന്റെ പേരാണ് കൊറോണ . ലോക രാഷ്ട്രങ്ങളിൽ ഇത് പടർന്ന് പിടിക്കുകയാണ്. കേരളത്തിലും ഇത് റിപ്പോർട്ട് ചെയ്ത് വരികയാണ്. ഈ സാഹചര്യത്തിലാണ് നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത്. നാം വിചാരിച്ചാൽ ഈ വൈറസിനേയും ഈ ലോകത്ത് നിന്ന് തുരത്താൻ കഴിയും. ഇന്ന് നാം ഒരോ മുൻകരുതലുകൾ കേട്ടാണ് കഴിയുന്നത്. ലോക്ക് ഡൗണും പ്രഖ്യാപിച്ചു കഴിഞ്ഞു . അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഇത് പടർന്നു പിടിക്കുകയാണ്. ചൈനയിലെ ബുഹാനിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യുതത് . ഈ വൈറസിന്റെ മരുന്ന് വിജയിച്ചു വരാൻ ഒരു വർഷം വേണമെന്നാണ് പറയുന്നത്.

പ്രളയത്തേയും നിപ്പയേയും നമ്മൾ അതിജീവിച്ചു ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. കേരളത്തിൽ ഈ മഹാമാരിയെ അതിജീവിച്ചവരുടെ എണ്ണം ദിവസം കഴിയുംതോറും കൂടുകയാണ് അത് കേരളത്തിന് ആശ്വാസകരമായ വാർത്തയാണ് . ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും വരുന്ന കാലമാണ് ജാഗ്രത വേണം . രാപ്പകലില്ലാത്തെ ആരോഗ്യ പ്രവർത്തകരും പോലീസും നമുക്കു വേണ്ടി കഷ്ട്ടപ്പെടുമ്പോൾ നമ്മളും അതിന് തുണയായി നിൽക്കണം

ശിവപ്രിയ ഇ കെ
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം