"പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/കടൽ കടന്ന് കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കടൽ കടന്ന് കോവിഡ്-19 <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| ഉപജില്ല=നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=വിവരണ0      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

17:06, 3 മേയ് 2020-നു നിലവിലുള്ള രൂപം

കടൽ കടന്ന് കോവിഡ്-19


എൻറെ എല്ലാ അധ്യാപകർക്കും എൻറെ പ്രിയപ്പെട്ട കൂട്ടുകാർക്കും എൻറെ വിനീതമായ നമസ്കാരം. എൻറെ ചിന്തയിൽ വന്ന കുറച്ചു കാര്യങ്ങളും വാർത്തയിൽ നിന്നും കേട്ടതുമായ കാര്യങ്ങളാണ് ഞാൻ ഈ വിവരണത്തിൽ കുറിച്ചിരിക്കുന്നത്. 1918 - ൽ ഒന്നാം ലോകമഹായുദ്ധത്തിൻറെ അവസാനകാലത്ത് ലോകമെമ്പാടും പരന്ന സ്പാനിഷ് ഫ്ലൂ എന്ന ഭീകര മഹാമാരിക്ക് ശേഷം ഇതാദ്യമായാകും ലോകം ഇങ്ങനെ ഭയന്നുവിറച്ച് അവനവനിലേക്ക് ചുരുങ്ങുന്നത്. സ്പാനിഷ് ഫ്ലൂ ൻറെ 102 വർഷത്തിലാണ് കോവിഡ്-19 പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ രോഗബാധ കടൽകടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു. മനുഷ്യ നിർമ്മിതമാണ് ഈ ദുരന്തം. മനുഷ്യർ നിർമ്മിച്ച ആണെങ്കിൽ മനുഷ്യനു തന്നെ ഈ രോഗത്തെ ഇല്ലാതാക്കാം. നമുക്ക് ഈ രോഗത്തെ ഇല്ലാതാക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ സർക്കാർ പറയുന്ന നിർദേശങ്ങൾ ചെയ്യുക. ഇപ്പോൾ കൊറോണ വൈറസ് ലോകത്ത് പടർന്നുകൊണ്ടിരിക്കുകയാണ്. ലോകം എന്തുചെയ്യണമെന്നറിയാതെ നില്ക്കുംമ്പോൾ ഇനി ഒന്നോരണ്ടോ രാജ്യങ്ങൾ മാത്രമേ കോവിഡ്-19 പടർന്നു പിടിക്കാനുള്ളൂ. പുതിയ പുതിയ നിർദ്ദേശങ്ങൾ തന്നു സഹായിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും. അവർക്ക് ഒരായിരം നന്ദി. കോവിഡ് ബാധിച്ചവരെ കെയർ ചെയ്യാൻ നമ്മുടെ ആരോഗ്യപ്രവർത്തകർ, ബാക്കി ഉള്ളവരെ കെയർ ചെയ്യാൻ നമ്മുടെ പോലീസുകാർ, അന്നന്ന് വാർത്തകൾ എത്തിക്കുവാൻ നമ്മുടെ മാധ്യമ പ്രവർത്തകർ ഇവരെ ഒക്കെ ഉള്ളപ്പോൾ നാം എന്തിന് പേടിക്കണം. ഇവരോട് കൂടെ നിന്നാൽ പോരെ. കഴിഞ്ഞവർഷം പ്രളയം വന്നപ്പോൾ നാം ധൈര്യത്തോടെ നേരിട്ടില്ലേ അതുപോലെ ഈ ഈ മഹാമാരിയെ നമുക്ക് തുരത്താം. ആശങ്കയില്ല ജാഗ്രതയാണ് വേണ്ടത് നമുക്ക് നമ്മുടെ പഴയ ലോകത്തെ തിരിച്ചുപിടിക്കണം നന്ദി നമസ്കാരം.

ജാസി വിജയൻ
5 പഞ്ചായത്ത് യു. പി. എസ്. പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം