"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/അറിവിന്റെ അരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അറിവിന്റെ അരങ്ങ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

12:16, 3 മേയ് 2020-നു നിലവിലുള്ള രൂപം

അറിവിന്റെ അരങ്ങ്

ഒരു അച്ഛന്റെയും അമ്മയുടെയും ഏക മകനായിരുന്നു സോനുമാധവ് പഠിക്കാൻ മിടുക്കനായിരുന്നു. 6ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ആ ക്ലാസ്സിലെ ലീഡർ ആയിരുന്നു ദീപക്... ദീപക്കിനോട് ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിലെ എല്ലാ കുട്ടികളും പ്രാത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്ത കുട്ടികൾക്ക് നല്ല ശിക്ഷ കിട്ടുമെന്നും പറഞ്ഞിരുന്നു. അന്ന് പതിവ് പോലെ പ്രാർത്ഥനയിൽ ഒരാളെ കുറവുണ്ട് പട്ടികയിൽ നോക്കിയപ്പോൾ അതു സോനു മാധവ് ആയിരുന്നു പ്രാർത്ഥന കഴിഞ്ഞ് ചെന്ന് സോനു മാധവിനോട് ദീപക് ചോദിച്ചു എന്താ നീ പ്രാർത്ഥനയിൽ പങ്കെടുക്കാഞെത്‌ അതു ചോദിക്കലും ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിലേക്ക് വരുന്നതും ഒരുമിച്ചായിരുന്നു.. ക്ലാസ്സ്‌ടീച്ചർ ചോദിച്ചു ദീപക്കിനോട് പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുത്തോ എന്ന് ദീപക് പറഞ്ഞു ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു എന്ന്. <
സോനു മാധവ് ആണ് പങ്കെടുക്കാഞ്ഞെതെന്ന്. ക്ലാസ്സ്‌ടീച്ചർ സോനു മാധവിനെ വിളിച്ചു ചോദിച്ചു എന്താ പങ്കെടുക്കാഞ്ഞെന്ന്. അതുകേട്ടതും ക്ലാസ്സിലെ മറ്റുകുട്ടികൾക് സന്തോഷമായി സോനു മാധവിന് ഇപ്പോൾ അടികിട്ടുമല്ലോന്ന് അതിനു കാരണവും ഉണ്ട് ക്ലാസ്സിലെ കുട്ടികൾക്കൊന്നും അവനെ ഇഷ്ട്ടമല്ല അവൻ ക്ലാസ്സിലെ നല്ലവണ്ണം പടിക്കുന്നൊരു കുട്ടിയാണ് ഹോംവർക്ക് ഒക്കെ ചെയ്യുന്ന മിടുക്കൻ കുട്ടി.. സോനു മാധവ് ടീച്ചറോട് പറഞ്ഞു ഞാൻ ക്ലാസ്സിൽ കൃത്യംടൈമിൽ വന്നിരുന്നു അപ്പോത്തിന് കുട്ടികൾ ഇവിടുന്ന് പോയിരുന്നു. അങ്ങോട്ട് വരാൻ നിൽക്കുമ്പോഴായിരുന്നു എന്റെ ശ്രദ്ധയിൽ ക്ലാസ്സ്‌റൂം വൃത്തികേടായിരുന്നെത് കണ്ടത് അതു കണ്ടപ്പോൾ ഞാൻ ക്ലാസ്സ്‌ റൂം വൃത്തിയാക്കി.ടീച്ചർ എന്നെ ചീത്തപറയുമായിരിക്കും പക്ഷെ ടീച്ചർ തന്നെ ക്ലാസ്സിൽ പഠിപ്പിച്ചിട്ടില്ലേ പരിസരശുചിത്വത്തിന്റെ പ്രാധാന്യത്തെപറ്റി എപ്പോഴും വൃത്തിയായിരിക്കണം എന്നും . <
വൃത്തിഹീനമായ സ്ഥലത്തിരുന്നു പഠിച്ചാൽ എങ്ങനെയാ അറിവുണ്ടാകുക അതുകൊണ്ടാണ് ഞാനിതു ചെയ്തത് ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ടീച്ചർ തരുന്ന എന്തു ശിക്ഷയും ഞാൻ സ്വീകരിക്കാൻ തയ്യാറാണ്.. ടീച്ചർ പറഞ്ഞു സോനുമാധവ് നീ ചെയ്തത് വളരെ നല്ലകാര്യം ആണ് ഇതു പോലെ പള്ളിക്കൂടത്തിലെ എല്ലാ കുട്ടികളും ചെയ്താൽ പള്ളിക്കൂടം എന്നും ശുചിയായിരിക്കു.. ഞാൻ നിന്റെ ടീച്ചർ ആയതിൽ അഭിമാനിക്കുന്നു. എല്ലാ കുട്ടികളും കയ്യടിക്കുകെയും ഇനി മുതൽ സോനു മാധവിനെ പോലെ ആവാമെന്നും പ്രതിജ്ഞ ചെയ്യുകെയും ചെയ്തു........

തൃപ്ത
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ