"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 4 }} <p> കോടാന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
10:40, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിയ്ക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി.പ്രപഞ്ച പരിണാമത്തിൻ്റെ ഒരു ഘട്ടത്തിൽ ജീവൻ്റെ ആദ്യകണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷകണക്കിന് വർഷങ്ങൾക്കൊടുവിൽ ഭൂമി ഇന്നു കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സുന്ദരമാക്കുന്നു .ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപെടുന്ന കലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലനവസ്ഥയെ ആധുനിക മനുഷ്യൻ്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. ജീവജാലങ്ങളുടെ പരസ്പര ബന്ധവും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗത്തിൽ പെട്ട ജീവികൾ നിലനിൽപിനു വേണ്ടി പരസ്പരം മൽസരിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവയെ ഇരകളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിലുളളത് .അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവിവർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപിന് ഭീഷണിയാണ്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം