"ക‌ുന്ന‌ുമ്മൽ യു പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

21:56, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളും    പരിസ്ഥിതിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ അത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ജൂൺ 5 പരിസ്ഥിതി ദിനമായ ദിവസം മാത്രം നാം പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും എന്നും നാം പരിസ്ഥിതിയെ  പറ്റി  ബോധവാന്മാരായിരിക്കണം.പരിസ്ഥിതിയോടുള്ള  ചൂഷണങ്ങൾക്കെതിരെ നാം  പൊരുതേണ്ടതുണ്ട്. ഇത് നമ്മുടെ കർത്തവ്യമാണ്. വനനശീകരണം, ജലമലിനീകരണം, വായുമലിനീകരണം, കുന്നിടിക്കൽ, വയൽനികത്തൽ  ഇതെല്ലാം പ്രകൃതിയോടുള്ള  ചൂഷണങ്ങളാണ്.      
                    കോവിഡ് -19 എന്ന മഹാമാരിയെ തുരത്തുന്നതിനു വേണ്ടി നടത്തുന്ന ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ  പ്രകൃതിയിൽ  ഉണ്ടാവുന്ന മാറ്റങ്ങൾ പലതരത്തിലാണ്. വാഹനങ്ങൾ ഒഴിവായതോടെ അന്തരീക്ഷ മലിനീകരണം  കുറഞ്ഞു. വ്യവസായ മേഖലകൾ നിശ്ചലമായതോടെ കുറെ മലിനീകരണം ഒഴിവായി. അസുഖങ്ങൾ കുറഞ്ഞു വരികയും ചെയ്തു. പ്ലാസ്റ്റികിന്റെ  ഉപയോഗം കുറഞ്ഞതോടെ പരിസര മലിനീകരണം കുറഞ്ഞു. ഇത്തരത്തിൽ എന്നും പ്രകൃതിയെ  സംരക്ഷിക്കാൻ വരും തലമുറകൾക്ക്  കഴിയണം. ഇപ്പോഴുള്ള മഹാമാരികൾ  നമുക്കൊരു പാഠമാവട്ടെ.

ഹണിമ. ആർ
ആറാം തരം കുന്നുമ്മൽ യു. പി  സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം