"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി എന്നാൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

14:48, 2 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി എന്നാൽ

പരിസ്ഥിതി എന്നാൽ ജീവനുള്ളതും ജീവനില്ലാത്തതും ആയ ഘടകങ്ങൾ നിലനിൽക്കുന്ന ചുറ്റുപാടാണ്. പരിസ്ഥിതിയെ നന്നായി സംരക്ഷിച്ചാൽ മാത്രമേ മനുഷ്യരാശിയ്ക്കു നിലനിൽപ്പുള്ളൂ.. പരിസ്ഥിതി മലിനീകരണം ആണ് ഇന്ന് നാം അഭിമുഖീകരിയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹിക പ്രശ്നം.

പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളായ നമുക്കും ചിലത് ചെയ്യാനാവും. അത് നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങാം.

വീടുകളിലെ ഖര ദ്രവ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിയ്ക്കുന്നതിലൂടെ ഒരു പരിധി വരെ നമ്മുടെ ചുറ്റുപാടിനെ സംരക്ഷിയ്ക്കാനാവും. ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയാതെ compost കുഴികളിൽ നിക്ഷേപിയ്ക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണത്തിനായി ശേഖരിച്ചു വെയ്ക്കുകയും ചെയ്യണം.

നമ്മുടെ കുളങ്ങളും മറ്റു ജലാശയങ്ങളും കൃത്യമായ ഇടവേളകളിൽ ശുചിയാക്കിയും ആഴം കൂട്ടിയും സംരക്ഷിയ്ക്കണം. മഴക്കാലത്ത് വെള്ളപ്പൊക്കം തടയുന്നതിനും ഇത് സഹായിയ്ക്കും.

അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വനസംരക്ഷണം.മരങ്ങൾ മുറിയ്ക്കരുത്, ധാരാളം മരങ്ങൾ വെച്ചു പിടിപ്പിയ്ക്കുകയും വേണം. ആവശ്യത്തിന് മഴ ലഭിയ്ക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഇത് ആവശ്യമാണ്. മരം ഒരു വരം തന്നെ എന്ന് നമ്മൾ എന്നും ഓർമയിൽ സൂക്ഷിയ്ക്കണം.

നമ്മൾ ഓരോരുത്തരും പരിസ്ഥിതിയെ സ്നേഹിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ അതിന് പ്രേരിപ്പിയ്ക്കുകയും വേണം. അങ്ങനെ നല്ല ഒരു നാളെ നമുക്ക് സ്വപ്നം കാണാം.

ജിതിൻ എൻ.എസ്
3 എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം