"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കരുതലിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലിന്റെ നാളുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:26, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലിന്റെ നാളുകൾ

കൊറോണ! - കേൾക്കാൻ ഇമ്പമുള്ള പേര് ! സാമ്പത്തിക ശേഷിയുള്ള ലോകരാജ്യങ്ങളെ പോലും വിറപ്പിച്ച പേര്! എം.ടി.വാസുദേവന്റെ സിനിമയിൽ ചന്തു പറയുന്നപോലെ കൊറോണയെ തോല്പിക്കാൻ ആവില്ല മക്കളെ.. !- ഇല്ല !കൊറോണയ്ക്ക് തെറ്റി.. ഇനി അതിജീവനത്തിന്റെ കാലമാണ് പ്രിയപ്പെട്ട കൊറോണ.. ഇത് ഞങ്ങൾ മഹാ പ്രളയത്തെയും പുഷ്പം പോലെ നേരിട്ട കേരള ജനതയുടെ നാട്.. അവർ കൈ കോർതാൽ കൊറോണയല്ല എന്തും നിസ്സാരം ! ഇങ്ങനയൊക്കെ പറയുമ്പോഴും വില്ലൻ ചിരിക്കുന്നുണ്ട് - ശുചിത്വവും സാമുഹിക അകലവും നിയമങ്ങളും പാലിക്കാത്തവരുടെ കൂടെ.. കൊറോണ വന്നതിൽ പിന്നെ ജീവിതം ചങ്ങലയ്ക്ക് ഉള്ളിൽ ആയത് പോലെ വീട്ടിൽ ഇരിക്കാൻ പ്രയാസപെടുന്ന ഒരു കൂട്ടം ആളുകൾ. ശെരിക്കും പറഞ്ഞാൽ എന്ത് കൊണ്ടാണ് ഇത്തരം സാഹചര്യം ഉണ്ടായതെന്ന് ചിന്തിയ്ക്കുന്നുണ്ടോ? അതിന്റെ തീവ്രത മനസിലാക്കുന്നുണ്ടോ? ഇത്തരം ബോധം ഇല്ലാത്തവരാണ് കൊറോണ ഐസോലെഷൻ വാർഡ്ടുകളിൽ നിന്നുപോലും രക്ഷപെട്ടു പോകാൻ ശ്രെമിക്കുന്ന വാർത്തകൾ നമുക്ക് കാണാൻ ഇടയാവുന്നത്. കൊറോണയെപ്പറ്റി പറയുമ്പോൾ, നഗ്നനേത്രങ്ങളെ കൊണ്ട് കാണാൻ കഴിയാതൊരു വൈറസ്. അവ ശരീരത്തിൽ പ്രവേശിച്ചാലോ ആദ്യത്തെ ലക്ഷണങ്ങൾ ഏറ്റവും ചെറിയ രീതിയിൽ.. പനി, ജലദോഷം തുടങ്ങിയവയിലൂടെ.. എന്നാൽ മൂർചിക്കുംതോറും മരണം വരെ കവർന്നെടുത്തേക്കാവുന്ന ഒരു വൈറസ്. വൈറസിന്റെ രസകരമായ ഒരു ഭാഗം നോക്കുമ്പോൾ ഇതുവരെ വാക്സിൻ കണ്ടുപിടിക്കാത്ത വൈറസിന് കേവലം സോപ്പ് ഉപയോഗിച്ച് കൈകഴുകിയാൽ ഇല്ലാതാക്കാൻ ആവും. അത്രക്കും നേർത്ത വൈറസാണ് ഈ ലോകത്തെ തന്നെ കിടുകിടാ വിറപ്പിക്കുന്നത് എന്നോർക്കണം! സർക്കാർ ഇതുകൊണ്ട് തന്നെയാണ് 'സാമൂഹിക അകലം മാനസിക ഒരുമ ' പോലുള്ള മുദ്രാവാക്യങ്ങളും ആശയങ്ങളും കൊണ്ടുവരുന്നത്. പലരും ജാഗ്രത പുലർത്താത്ത സാഹചര്യം ഉണ്ടാകുമ്പോഴും അവർ ഓർക്കാതെ പോകുന്നത് ജീവൻപണയം വെച്ച് ആരോഗ്യപ്രവർത്തകർ ഉറക്കം ഇല്ലാതെ അക്ഷീണം നമ്മുടെ നാടിനായി പ്രവർത്തിക്കുന്നവരെയാണ്. റൈഡർമാരും, ജോലി ചെയ്യാൻ കഴിയാതെ വർക്ക്‌ ഫ്രം ഹോം ആയവരും, മറ്റു ഉദ്യോഗസ്ഥരും, പരീക്ഷ മുടങ്ങിയ കൂട്ടുകാരും, വയോധികരും, ചെറുപ്പക്കാരും, വീട്ടമ്മമാരും, അങ്ങനെ അങ്ങനെ ദിനംപ്രതി വീട് വിട്ട് റോഡിലേക്ക് ഇറങ്ങി ആനന്ദം കൊള്ളുന്ന പലരും sarkar പറയുന്നവരെ വീട്ടിലിരിക്കു..ഇത് വീട്ടിൽ ഇരുന്നത്കൊണ്ട് പൊരുതാൻ കഴിയുന്ന കാലം ! നാടിന്റെ സുരക്ഷയിൽ ഭാഗം ആവാൻ കഴിയുന്ന കാലം! ജീവൻപൊലിഞ്ഞവരുടെ ത്യാഗത്തെ മാതൃക ആക്കേണ്ട സമയം. അതിജീവനം !ചെറിയൊരു വാക്കല്ല, വലിയൊരു ഉത്തരവാദിത്വമാണ്..നാം തിരിച്ചവരുക തന്നെ ചെയ്യും..

നൈന അൽ നൂറ.എച്ച്
12 D പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം