"ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jamesantony/മഹാമാരി എന്ന താൾ ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് ത...)
(വ്യത്യാസം ഇല്ല)

15:40, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഒറ്റക്കെട്ടായ് നിൽക്കാം നമ്മുക്ക്
ഈ മഹാമാരിയെ നേരിടാം ....
ജാഗ്രതയില്ലാതെ ജീവിതമില്ലെന്ന്
നമ്മുക്ക് മനസ്സിലുറപ്പിക്കാം......
വിദ്യയിൻ കേമനാം മാനവരൊക്കെയ്യും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ.....
വിരസത ഒട്ടുമേ പിടികൂടുവാൻ
വിലസുന്നു ലോകത്തിൻ ഭീക്ഷണിയായ്.......
പരക്കെപ്പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം....
കരം ശുദ്ധമാക്കാം , ശുചിത്വം വരിക്കാം......
ഇരിക്കാം നമ്മുക്കിന്ന് വീട്ടിൽ സുഹൃത്തെ......
ഒട്ടിനിൽക്കാതെ നോക്കാം
പുറത്തേക്കിറങ്ങാതിരിക്കാം
ജാഗ്രതയോടെ മുന്നോട്ട് നീങ്ങാം
ആരോഗ്യം സുരക്ഷിതമാക്കി ഈ മഹാമാരിയെ നേരിടാം .....
മാതൃകയാകാം നമ്മുടെ നാടിനു-
വേണ്ടി നമ്മുക്ക് വീട്ടിലിരിക്കാം
അകലാതെ അകന്ന്
ഈ കൊറോണക്കാലത്ത്.........

Sanjana
7c Rchss Chundale
vythiri ഉപജില്ല
wayanad
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത