"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(z) |
(z) |
||
വരി 24: | വരി 24: | ||
"ഇവനോട് പുറത്തു പോകണ്ടാന്നു പറഞ്ഞിട്ട് അനുസരിക്കാതെ ബൈക്ക് എടുത്തു പോകുന്നു... | "ഇവനോട് പുറത്തു പോകണ്ടാന്നു പറഞ്ഞിട്ട് അനുസരിക്കാതെ ബൈക്ക് എടുത്തു പോകുന്നു... | ||
അതിനുള്ള മരുന്ന് എനിക്കറിയാം | അതിനുള്ള മരുന്ന് എനിക്കറിയാം | ||
നീ പോയി ഒരു മുരിങ്ങ കോലും എൻ്റെ ഫോണും തൈലവും എടുത്തോണ്ട് വാ... | നീ പോയി ഒരു മുരിങ്ങ കോലും എൻ്റെ ഫോണും തൈലവും എടുത്തോണ്ട് വാ... | ||
എന്താണ് കാര്യമെന്ന് മനസ്സിലായില്ല എങ്കിലും ലക്ഷ്മി അതനുസരിച്ചു... | എന്താണ് കാര്യമെന്ന് മനസ്സിലായില്ല എങ്കിലും ലക്ഷ്മി അതനുസരിച്ചു... |
13:47, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
*കൊറോണ കാലം*
കഥ - മനാൽ ആയിഷ. വി ( ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ) ഒരു ഫോൺ കോളിലാണ് സൗദാമിനി ഏട്ടത്തി "എടി സദ്യെ സുഖല്ലേടി " "അങ്ങനെ പോണ് എൻ്റെ ചേച്ചിയെ, ഇക്കാലത്തുപ്പോ എങ്ങോട്ട് പോകാൻ," "പിന്നെ നമ്മടെ അപ്പൊറത്തെ മല്ലികേടെ മോളേ കല്യാണം നടന്നു, കാരണോരും എട്ട് പത്തു ആൾക്കാരും കൂടി ചെറിയൊരു കല്യാണം "എന്റെ ചേച്ചി...മുമ്പ് കല്യാണം എന്ന് പറഞ്ഞാൽ മനസ്സിൽ ആകെയൊരു സന്തോഷം ആയിരുന്നു..ഇപ്പഴത്തെ കല്യാണം രണ്ടു മാലയും രണ്ടു മാസ്കും....വല്ലാത്തൊരു കാലം... "നിന്നെയൊക്കെ കാണാൻ വല്യ അഗ്രഹണ്ട്.." "എനിക്കും " എന്നാണാവോ കാണാൻ കഴിയാ... ഈ പ്രയാസങ്ങളൊക്കെ ഒന്നു തീർന്നാൽ മതിയാരുന്നു.. ന്നാ ഞാൻ വെക്കാട്ടോ.. "ശരി ചേച്ചീ " ഏട്ടത്തി ഫോൺ വെച്ച് ഊണിന്റെ പണികൾക്കായി പോയി.. അപ്പോഴാണ് മുറ്റത്തൊരു ഒച്ചയും ബഹളവും..വേഗം മുറ്റത്തേക്കിറങ്ങി... "ഞാൻ പോവാ "എന്നും പറഞ്ഞു കൃഷ്ണൻ ബൈക്ക് എടുത്തു പോയി.. ലക്ഷ്മി ദേഷ്യത്തിൽ ഒരു കല്ലെടുത്തു ഒറ്റ ഏറു...കൃഷ്ണനും ലക്ഷ്മി യും ഏടത്തിയുടെ മക്കളാണ്... എന്താ ലക്ഷ്മി കാര്യം.. "ഇവനോട് പുറത്തു പോകണ്ടാന്നു പറഞ്ഞിട്ട് അനുസരിക്കാതെ ബൈക്ക് എടുത്തു പോകുന്നു... അതിനുള്ള മരുന്ന് എനിക്കറിയാം നീ പോയി ഒരു മുരിങ്ങ കോലും എൻ്റെ ഫോണും തൈലവും എടുത്തോണ്ട് വാ... എന്താണ് കാര്യമെന്ന് മനസ്സിലായില്ല എങ്കിലും ലക്ഷ്മി അതനുസരിച്ചു... ഫോൺ കയ്യിൽ കൊടുത്തിട്ട് ലക്ഷ്മി യോട് ചെവിയിലെന്തോ പറഞ്ഞു... അവൾ ഫോണുമായി അകത്തേക്ക് പോയി.... അവൾ നമ്പർ ഡയൽ ചെയ്തു സംസാരിക്കാൻ തുടങ്ങി "സർ.. എന്റെ അനിയൻ കൃഷ്ണൻ ഒരു ബൈക്കുമായി മൈതാനത്തിലേക് പോയിട്ടുണ്ട്... അവിടെ വേറെയും കുറെ പേർ കളിക്കാനെത്തിയിട്ടുണ്ടാവും... "ശെരി.. ഞങ്ങൾ പിടിച്ചോളാം " ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കൃഷ്ണൻ ഗേറ്റ് കടന്നു വരുന്നു... "നിന്റ ബൈക്ക് എന്തിയേ " അത് പോലീസ് കൊണ്ട് പോയി.. അവർ നിന്റെ ദേഹത്ത് പാടൊന്നും തന്നില്ലേ...ഏയ് ഇല്ല... ഞാൻ ഓടി.. "ആണോ... ആണോ.. ന്നാ ദാ പിടിച്ചോ... അമ്മ മുരിങ്ങ കോല് വെച്ച് രണ്ടടി വെച്ച് കൊടുത്തു... ലക്ഷ്മി അത് കണ്ടു ഉറക്കെ ചിരിച്ചു. അപ്പോൾ അമ്മ പറഞ്ഞു :അയ്യോ പാവം.. എന്റെ മോന് വേദനിച്ചിട്ടുണ്ടാവും. നീ ആ തൈലകുപ്പി ഇങ്ങെടുക്ക്... അമ്മ അവന്റെ ബനിയൻ പൊക്കി നോക്കി. എന്നിട്ട് പറഞ്ഞു.. എടാ നീ ഓടിയ ലക്ഷണമൊന്നും കാണുന്നില്ല?! ഇതിൽ ഞാൻ അടിച്ച പാടേതാ? അത്... അത്.. ഞാൻ ഓടി ബൈക്കിൽ കയറി.. പക്ഷെ അവർ ടയറിന്റെ കാറ്റൊഴിച്ചു വിട്ടിരുന്നു..പിന്നെ അടിക്കിടയിൽ ഓടി ഇവിടെത്തിയതെങ്ങിനെ ന്ന് ഒരോര്മയുമില്ല.. അമ്മ അവന് തൈലം പുരട്ടി കൊടുത്തു... സാരമില്ല... ഇനിയെങ്കിലും പറയുന്നത് അനുസരിക്കുക... അതാണ് ആരോഗ്യത്തിന് നല്ലത്... രണ്ടുപേരും കൈകഴുകി അകത്തേക്ക് വാ.. ഊണു കഴിക്കാം... ഇതും പറഞ്ഞു അമ്മ അകത്തേക്ക് പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ