"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 5 }} <p> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=  5  
| color=  5  
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:33, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം

എന്തുകൊണ്ട് നാം അധിവസിക്കുന്ന ഭൂമി മലിനമാക്കപ്പെടുന്നുവെന്ന ചോദ്യത്തിന് മനുഷ്യന്റെ മനസ്സിലെ മാലിന്യം പ്രകൃതിയിലേക്ക് വ്യാപിക്കുന്നു എന്നതാണ് ഉത്തരം. മലകൾ പൊട്ടിച്ചും കല്ലും മെറ്റലും പാറപ്പൊടിയുമെല്ലാം ഉപയോഗിച്ച് വലിയ കെട്ടിടങ്ങൾ പണിതു കൂട്ടാനുള്ള അത്യാർത്ഥികളുള്ളിടത്തു മലകൾ മാത്രമല്ല പർവതങ്ങൾ തന്നെ ഇല്ലാതാകും. പ്രകൃതിയുടെ താളം തെറ്റിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളെ വികസനം എന്നല്ല വിഘാതം എന്നാണ് വിശേഷിപ്പിക്കേണ്ടത്. നമ്മുടെ നദികളും പുഴകളും മണലൂറ്റും മലിനീകരണങ്ങളും വഴി മരിച്ചുകൊണ്ടിരിക്കുന്നതും ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണ്. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നിലനിൽപിന് സഹായകമായ ജീവിത ക്രമത്തിലേക്കുള്ള ചുവടുമാറ്റം എത്രമാത്രം താമസിക്കുന്നുവോ അത്രമാത്രം നമ്മുടെ ജീവിതം ഭൂമിയിൽ കൂടുതൽ ദുഷ്ക്കരമാകും.

ജുവൽ ജോർജ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം