"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= കഥ}} |
22:44, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിയിലെ മാലാഖമാർ
ഈ ഇരുണ്ട ദിനങ്ങൾ കടന്നു പോയിരുന്നുവെങ്കിൽ... ഐസൊലേഷൻ വാർഡിനുള്ളിലെ ഏകാന്തതയിൽ സൈമൺ ഓർത്തു. ഏകാന്തതയുടെ ഇരുളിമ നാലു ചുവരുകളിൽ തട്ടി പ്രതിഫലിച്ചു കൊണ്ടേയിരുന്നു. "സൈമൺ", ആരോഗ്യ പ്രവർത്തകനായ ജോർജിന്റെ വിളിയായിരുന്നു അത്. അദ്ദേഹം വന്നപ്പോൾ സൈമണിന്റെ മനസിലാകെ ഒരു സന്തോഷം ഉളവായി. കാരണം താൻ അനുഭവിച്ചിരുന്ന ഏകാന്തതയുടെ കണ്ണി എവിടെയോ മുറിക്കപ്പെട്ടു എന്നു സൈമൺ മനസിലാക്കി. ലോകത്ത് കൊറോണ വൈറസ് ആളെ കൊല്ലാൻ തുടങ്ങീട്ട് മാസങ്ങളായി. അന്ന് മുതൽ രോഗികളെ പരിചരിച്ചിരുന്നു സൈമൺ. അങ്ങനെയാണ് സൈമണും രോഗബാധ ഉണ്ടായത്. വൈറസ് ബാധ പിടിപെട്ടത് തന്റെ അശ്രദ്ധമൂലം ആണെന്ന കുറ്റബോധം സൈമണിന് ഇല്ലായിരുന്നു. ജോർജുമായുള്ള സംസാരം സൈമണിനേയും കൂടുതൽ ഉന്മേഷവാനാക്കി. അവർ തമ്മിലുള്ള സംസാരം നീണ്ടു. അങ്ങനെ പതുക്കെ സൈമൺ തന്റെ ജീവിതം ജോർജ്ജിനോട് പറയുവാൻ തുടങ്ങി. കേരളത്തിൽ നെൽകൃഷി കൊണ്ട് സമ്പന്നമായ കുട്ടനാട്ടിലായിരുന്നു അയാളുടെ ജനനം. കൃഷിയെ അതിയായി സ്നേഹിച്ച ജോസഫ് ചേട്ടന്റെയും മേരി ചേച്ചിയുടെയും ഒരേയൊരു മകൻ. കൃഷിയിൽ നിന്നും തുച്ഛമായ വരുമാനം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും ആ കുടുംബം സന്തോഷകരമായി ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് മഴ പെയ്തു. കൊടും മഴ. ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൃഷി മുഴുവനും നശിച്ചു. ഇത് ജോസഫ് ചേട്ടനെ വല്ലാതെ തളർത്തി. ജോസഫ് ചേട്ടൻ രോഗശയ്യയിലായി. പല ഡോക്ടർമാരെയും മാറിമാറി കാണിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു. ജോസഫ് ചേട്ടൻ മരിച്ചു. അപ്പോൾ സൈമൺ പത്താം ക്ലാസ്സിൽ എത്തിയിട്ടേ ഉള്ളായിരുന്നു. ബാങ്കിലെ ലോണും കടബാധ്യതകളും അവരെ വല്ലാതെ ഉലച്ചു. ആകെ ഉണ്ടായിരുന്ന കൃഷിയിടം വിറ്റ് ബാങ്കിലെ ലോൺ അടച്ചു. പക്ഷേ വരുമാനം ഒന്നുമില്ലാതെ വന്നപ്പോൾ വീട്ടിൽ പട്ടിണിയായി. അമ്മ കൂലിപ്പണി ചെയ്ത് കൊണ്ടുവന്നതുകൊണ്ട് ഒരു വിധം അവർ കഴിഞ്ഞു കൂടി. ക്ലേശകരമായ ആ ജീവിതത്തിനു മോചനം വേണമെന്ന് മനസിലാക്കിയ സൈമൺ പ്ലസ്ടുവിന് സയൻസ് തന്നെ എടുത്തു പഠിച്ചു. അയൽക്കാരുടെയും ബന്ധു ക്കളുടെയും കാരുണ്യം കൊണ്ട് നഴ്സിംഗ് പഠിക്കുകയും ദുബായിൽ ഒരു ജോലി ശരിയാകുകയും ചെയ്തു. തന്റെ ജീവിതത്തിൽ ഇനി സന്തോഷം ഉണ്ടാകുമെന്നും അമ്മയെ നന്നായി നോക്കുവാനും കഴിയും എന്ന ചിന്തയിൽ സൈമൺ ദുബായിയിൽ കാൽ കുത്തി. പ്രവാസി ജീവിതം സുഖകരമായിരിക്കുമെന്ന വിശ്വാസവും സൈമണിനുണ്ടായിരുന്നു. പക്ഷേ അവിടെ എത്തിയപ്പോളാണ് കേരളത്തിൽനിന്നും മറ്റുമുള്ള സാധാരണക്കാരന്റെ ജീവിതം സൈമൺ കണ്ടത്. വലിയ പ്രതീക്ഷകളോടെ, ഒരു നല്ല നാളെ സ്വപ്നം കണ്ട് കുടുംബഭാരങ്ങളുമായി കഴിയുന്ന പ്രവാസി ജീവിതകളിലേക്ക് സൈമണും എണ്ണപ്പെട്ടു. ജീവിതം അത്ര സുഖകരമല്ല എന്ന് ആ അനുഭവങ്ങൾ പഠിപ്പിച്ചു. സൗദിയിലെ മണൽതരികൾ ഒരുപാട് പേരുടെ കഥന കഥ സൈമണ് വിവരിച്ചുകൊടുത്തു. അങ്ങനെ കാലങ്ങൾ പിന്നിട്ട് പോയി. ഇടക്കിടക്ക് കുട്ടനാട്ടിൽ തന്റെ അമ്മയെ പോയി സൈമൺ കണ്ടു. അപ്പോഴെല്ലാം കുട്ടനാടിന്റെ പച്ചപ്പും സൗന്ദര്യവും അയാൾ ആസ്വദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ലോകത്ത് കൊറോണ വൈറസ് ജീവനു ഭീഷണിയായി വന്നത്. അതിപ്പോൾ സൈമണിനും ബാധിച്ചു. വൈറസ് ദിനംപ്രതി ശക്തിയാർജിക്കുകയും മരണ നിരക്ക് നിയന്ത്രിക്കാൻ കഴിയാത്തവണ്ണം ഉയരുകയും ചെയ്തു. ഈ സ്ഥിതിയിൽ രാജ്യമൊട്ടാകെ നിയമങ്ങൾ കർശനമാക്കി. സൈമൺ താമസിക്കുന്ന കോർട്ടേഴ്സിന്റെ തൊട്ടടുത്ത ഫ്ലാറ്റിലെ കുട്ടിക്കും ഈ വൈറസ് പിടിപെട്ടു. വൈറസിനെ പെട്ടെന്നുള്ള വ്യാപനം ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഈ അവസ്ഥയിലാണ് ആരോഗ്യ പ്രവർത്തനം എന്ന തന്റെ ജോലിയുടെ ശരിയായ അർത്ഥം സൈമൺ മനസ്സിലാക്കിയത്. സ്വന്തം ജീവൻ പോലും മറന്ന് മറ്റുള്ളവർക്കായി സൈമൺ സേവനം ചെയ്തു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം രാവിലെ ചില അസ്വാസ്ഥ്യങ്ങൾ സൈമണിന് അനുഭവപ്പെട്ടു. പരിശോധന ഫലം പോസിറ്റീവ് ആയി. എന്നാൽ സൈമണിനെ അത് ഒട്ടും തളർത്തിയില്ല. ആത്മാർത്ഥമായി, നിസ്വാർത്ഥമായി കോവിഡ് രോഗികളെ പരിചരിച്ചതു വഴിയാണ് സൈമണിനും രോഗം പകർന്നത്. തന്റെ സഹപ്രവർത്തകർക്ക് പേടികൂടാതെ സേവനം ചെയ്യാൻ, ആത്മവിശ്വാസം പകരാൻ, സൈമണിന് അപ്പോഴേക്കും സാധിച്ചിരുന്നു. രോഗ മുക്തിക്ക് ഇത് തന്നെ ധാരാളമാണ്. രോഗമുക്തിക്ക് ആരോഗ്യമുള്ള ശരീരം മാത്രമല്ല ആരോഗ്യമുള്ള മനസ്സും അത്യാവശ്യമാണ്. സൈമണും സൈമണിനെ പോലെ ഇന്ന് രോഗം അനുഭവിക്കുന്ന ലോകത്തിലെ എല്ലാ കോവിഡ് ബാധിതരും മുക്തമാകുന്ന നല്ല നാളെ സിപ്‌നം കണ്ടുകൊണ്ട്... മരണം മുന്നിലുള്ളപ്പോഴും അതിനെ വകവെക്കാതെ, കുടുംബത്തെ വിട്ട് അന്യ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന, മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയുന്ന, നേഴ്സുമാർക്ക് - ഭൂമിയിലെ മാലാഖാമാർക്ക് - ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ