"എം.എസ്.എം.യു.പി.എസ്. നിരണം/അക്ഷരവൃക്ഷംപരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 24: | വരി 24: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Manu Mathew| തരം= ലേഖനം }} |
17:52, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ഒരു സാമൂഹ്യജീവിയായ മനുഷ്യൻ പ്രതിബദ്ധത ഉള്ളവൻ ആയിരിക്കണം. താനുമായി ബന്ധപ്പെട്ട ഏത് ഒന്നിനോടും പ്രതിബദ്ധത ഉണ്ടാകുമ്പോഴാണ് മനുഷ്യൻ മനുഷ്യനായി മാറുന്നത്.മനനം ചെയ്യാൻ കഴിവുള്ളവൻ ആണല്ലോ മനുഷ്യൻ. മനനം ചെയ്യാൻ കഴിയാത്തവൻ യഥാർത്ഥ മനുഷ്യൻ അല്ലെന്നു സാരം. താൻ ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും പ്രതിബദ്ധത ഉണ്ടാവണം. പരിസ്ഥിതി എന്നു പറയുമ്പോൾ ജൂൺ അഞ്ചിന് മാത്രം വാക്കുകളിലും വാർത്തകളിലും നിറഞ്ഞുനിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു.മനുഷ്യന്റെ ഉള്ളിൽ ഞാൻ , നീ എന്ന ചിന്തകൾ ഉടലെടുത്തപ്പോൾ പ്രകൃതിയെ നാം മറന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്ന തിരക്കിൽ നാം പ്രകൃതിയെ മാനിച്ചില്ല. കുന്നുകൾ ഇടിച്ചു നിരത്തി ഫ്ലാറ്റുകൾ പണിയുമ്പോഴും പുഴയിൽ നിന്നും മണൽ വാരുമ്പോഴും ഇതൊക്കെ തനിക്കുതന്നെ വിനയാകും എന്ന് മനുഷ്യൻ അറിയാതെ പോയി. പ്രകൃതി അമ്മയാണ്. സ്വന്തം അമ്മയുടെ മഹത്വം അറിഞ്ഞു സ്നേഹിക്കാൻ അറിയാത്തവരാണ് ഇന്ന് ഉള്ളത്. അങ്ങനെയുള്ളവർ എങ്ങനെ പ്രകൃതിയെ സംരക്ഷിക്കും. ജൈവ ഘടകങ്ങളും അജൈവ ഘടകങ്ങളും നിലനിൽക്കുന്ന ജീവിയുടെ ചുറ്റുപാടാണ് പരിസ്ഥിതി. ജൈവ മണ്ഡലത്തിലെ ജൈവ ഘടകങ്ങളും അജൈവ ഘടകങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയാണ് പരിസ്ഥിതി രൂപപ്പെട്ടത്. ഇവയിൽ ഓരോ ഘടകവും മറ്റൊന്നിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു എന്നതും പ്രാധാന്യമുള്ളതാണ്. ജീവജാലങ്ങളുടെ പരസ്പര ബന്ധമാണ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ നിലനിർത്തുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നായ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്തു കാലാവസ്ഥ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്നത് മരങ്ങളാണ്. എന്നാൽ വൻതോതിലുള്ള വനനശീകരണം ഭൂമിയുടെ നിലനിൽപ്പിന് അപകടകരമാംവിധം തകിടം മറിച്ചിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കാലാവസ്ഥാവ്യതിയാനവും മലിനീകരണവും യന്ത്രവൽകൃത മത്സ്യബന്ധനവും സമുദ്രജീവികൾ നശിക്കാൻ ഇടയായി. മത്സ്യങ്ങൾ മാത്രമല്ല പവിഴപ്പുറ്റുകളും കണ്ടൽ ചെടികളും കടൽ പുല്ലുകളും വലിയ അളവിൽ നശിച്ചിട്ടുണ്ട്. മത്സ്യങ്ങൾ കുറയാൻ ഇത് കാരണമായിട്ടുണ്ട്. ഇന്നത്തെ നിലയിൽ വായുമലിനീകരണം തുടർന്നാൽ 2050 ആകുമ്പോൾ പ്രതിവർഷം 66 ലക്ഷം പേർ ഇതുമൂലം മരിക്കും എന്നാണ് പഠനങ്ങൾ. 2016 ൽ ലോകത്ത് വായുമലിനീകരണം ഏറ്റവും അനുഭവപ്പെട്ട 20 നഗരങ്ങളിൽ 14 എണ്ണവും ഇന്ത്യയിലാണ്. ആഗോളതാപനം കുറയ്ക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ലോക നേതാക്കളോട് ആവശ്യപ്പെട്ടു. നൂറോളം രാജ്യങ്ങളിലെ കുട്ടികൾ ഡ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന സംഘടനയ്ക്കു കീഴിൽ എല്ലാ വെള്ളിയാഴ്ചയും തെരുവിൽ ഇറങ്ങുന്നു. ചിന്താമണ്ഡലം വിശാലം ആവണം. ഞാൻ , നീ എന്നീ ചിന്തകൾക്കു പകരം നമ്മൾ എന്ന ചിന്തഉണ്ടാവണം. ഈ പ്രകൃതി എല്ലാ ജീവജാലങ്ങളുടേതുമാണ്. വരും തലമുറയ്ക്ക് നാം അത് കൈ മാറേണ്ടതാണ്. ഈ ഭൂമിയെ നമുക്ക് വീണ്ടെടുക്കണം. നല്ല നാളുകൾ ഇനിയും പുനർജനിക്കണം. ഒറ്റക്കെട്ടായി അമ്മ ഭൂമിയെ കാത്തു സംരക്ഷിക്കാം. നന്മകൾ മാത്രം വിളയുന്ന അമ്മ ഭൂമി.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം