ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31540 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

13:33, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഒരിടത്ത് കുറെ മൂങ്ങകൾ ഒരു മരത്തിന്റെ മുകളിൽ താമസിച്ചിരുന്നു മറ്റ് പക്ഷികളിൽ നിന്നും രക്ഷനേടാൻ മൂങ്ങകൾ രാത്രിയിലാണ് ഇരതേടാൻ ഇറങ്ങുന്നത്. അങ്ങനെ ഒരു ദിവസം മൂങ്ങ കൾക്ക് ഒരു ആഗ്രഹം മറ്റു പക്ഷികളെപ്പോലെ ഈ ഭൂമിയിലെ കാഴ്ചകൾ പകൽ വെളിച്ചത്തിൽ കാണണം. അങ്ങനെ മൂങ്ങകൾ കാഴ്ചകൾ കാണാൻ ഇറങ്ങി. കാഴ്ചകൾ കണ്ടു കണ്ട് പോകവേ മറ്റ് പക്ഷികൾ കൂട്ടംകൂട്ടമായി മൂങ്ങകളെ ഉപദ്രവിക്കാൻ തുടങ്ങി. ഒരു വിധത്തിൽ അവരുടെ ഇടയിൽനിന്നും ജീവൻ രക്ഷിച്ച കൂട്ടിൽ എത്തിയ മൂങ്ങകൾക്ക് മനസ്സിലായി സുന്ദരമായ കാഴ്ചകൾ കാണുന്നതിലും, ഇഷ്ടത്തിനനുസരിച്ച് പറന്നു നടക്കുന്നതിലും നല്ലത് സ്വന്തം ജീവനാണ്. ജീവൻ ഉണ്ടെങ്കിലല്ലേ ഇതെല്ലാം സാധിക്കൂ. ഈ അവസ്ഥയാണ് ഇപ്പോൾ ലോകം മുഴുവൻ ഉള്ള മനുഷ്യർക്ക്. നമ്മുടെ ശരീരത്തെ ഈ കൊറോണ വൈറസിൽനിന്നും പ്രതിരോധിക്കണം.അതിനായി നമുക്ക് നമ്മുടെ ഇഷ്ടമുള്ള കാഴ്ചകളും സുഖസൗകര്യങ്ങളും നിയന്ത്രിച്ച് ജീവൻ രക്ഷിച്ചു രോഗപ്രതിരോധം നേടാം.

വൈശാഖ് കെ. എസ്
2 A സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ