സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഒരിടത്ത് കുറെ മൂങ്ങകൾ ഒരു മരത്തിന്റെ മുകളിൽ താമസിച്ചിരുന്നു മറ്റ് പക്ഷികളിൽ നിന്നും രക്ഷനേടാൻ മൂങ്ങകൾ രാത്രിയിലാണ് ഇരതേടാൻ ഇറങ്ങുന്നത്. അങ്ങനെ ഒരു ദിവസം മൂങ്ങ കൾക്ക് ഒരു ആഗ്രഹം മറ്റു പക്ഷികളെപ്പോലെ ഈ ഭൂമിയിലെ കാഴ്ചകൾ പകൽ വെളിച്ചത്തിൽ കാണണം. അങ്ങനെ മൂങ്ങകൾ കാഴ്ചകൾ കാണാൻ ഇറങ്ങി. കാഴ്ചകൾ കണ്ടു കണ്ട് പോകവേ മറ്റ് പക്ഷികൾ കൂട്ടംകൂട്ടമായി മൂങ്ങകളെ ഉപദ്രവിക്കാൻ തുടങ്ങി. ഒരു വിധത്തിൽ അവരുടെ ഇടയിൽനിന്നും ജീവൻ രക്ഷിച്ച കൂട്ടിൽ എത്തിയ മൂങ്ങകൾക്ക് മനസ്സിലായി സുന്ദരമായ കാഴ്ചകൾ കാണുന്നതിലും, ഇഷ്ടത്തിനനുസരിച്ച് പറന്നു നടക്കുന്നതിലും നല്ലത് സ്വന്തം ജീവനാണ്. ജീവൻ ഉണ്ടെങ്കിലല്ലേ ഇതെല്ലാം സാധിക്കൂ. ഈ അവസ്ഥയാണ് ഇപ്പോൾ ലോകം മുഴുവൻ ഉള്ള മനുഷ്യർക്ക്. നമ്മുടെ ശരീരത്തെ ഈ കൊറോണ വൈറസിൽനിന്നും പ്രതിരോധിക്കണം.അതിനായി നമുക്ക് നമ്മുടെ ഇഷ്ടമുള്ള കാഴ്ചകളും സുഖസൗകര്യങ്ങളും നിയന്ത്രിച്ച് ജീവൻ രക്ഷിച്ചു രോഗപ്രതിരോധം നേടാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ