"സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/നേരിടാം തോൽപ്പിക്കാം കൊവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം തോൽപ്പിക്കാം കൊവിഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

10:15, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം തോൽപ്പിക്കാം കൊവിഡിനെ

2020 മാർച്ച് 11ന് ലോകാരോഗ്യസംഘടന കൊറോണ വൈറസ് ഡിസീസ് (കോവിഡ് 19) എന്ന രോഗത്തെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച ഒരുതരം വൈറസ് ആണ് കൊറോണ. മൂന്ന് മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു.
കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി സ്ഥിതീകരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്.
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശനാളിയേയാണ് ബാധിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 മുതൽ 30 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്. ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന ഇവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ കാണിക്കാത്ത പേരിലും കോവിഡ്‌ പോസിറ്റീവ് സ്ഥിതീകരിച്ചിട്ടുണ്ട്.
ലോകജനത ഇന്നുവരെ അഭിമുഖീകരിക്കാത്ത ഒന്നാണ് കൊവിഡ് 19. പണവും പ്രതാപവും അധികാരവും ഉണ്ടായാലും കൊവിഡ് 19 ചെറുത്തു തോൽപ്പിക്കാൻ ആവില്ല. സർക്കാരും ആരോഗ്യ സംഘടനകളും പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ഈ വിപത്തിനെ നേരിടാനാവൂ.
അതുകൊണ്ട് ജനങ്ങളായ നമ്മൾ ഇതുവരെ ഇല്ലാത്ത രീതിയിലുള്ള എല്ലാ പ്രയാസങ്ങളും ഉൾക്കൊണ്ട് അതിനായി തയ്യാറാകുക.ഇതിന് ഒരു ശാശ്വത പരിഹാരത്തിനായി ലോകരാജ്യങ്ങളിലെ മുഴുവൻ ശാസ്ത്രജ്ഞന്മാരും ആരോഗ്യ വിദഗ്ധരും മരുന്ന് കണ്ടെത്തുവാൻ വേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. മരുന്ന് കണ്ടെത്തിയാൽ മാത്രമേ ഇതിന് ഒരു പരിഹാമാവുകയുള്ളൂ.
ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുന്നതിനായി ലോകത്തുള്ള മുഴുവൻ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും തങ്ങളുടെ ജീവൻ പോലും സമർപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. അവരുടെ ജീവനു വേണ്ടി ഓരോ നിമിഷവും ദൈവത്തോട് പ്രാർത്ഥിക്കാം.
എത്രയും പെട്ടെന്ന് ഇതിനൊരു പ്രതിവിധി കണ്ടെത്തുകയും ഇന്നത്തെ നമ്മുടെ എല്ലാം പ്രയാസങ്ങളിൽ നിന്ന് കരകയറാൻ സാധിക്കുവാൻ ലോകത്തിലെ ആരോഗ്യസംഘടനകൾക്കും ശാസ്ത്രജ്ഞന്മാർക്കും കഴിയുമാറാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം....

രോഹിമ രാജീവ്
7B സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം