"ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

08:58, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

അപ്പുവും കേശുവും അടുത്ത കൂട്ടുകാരാണ്. അപ്പു നല്ല വൃത്തിക്കാരനും അമ്മയെ അനുസരിക്കുന്ന കുട്ടിയുമാണ്. എന്നാൽ കേശുവോ ആരെയും അനുസരിക്കുകയും ഇല്ല, വൃത്തിയും ഇല്ലാത്ത കുട്ടിയുമായിരുന്നു.ഇരുവരും എന്നും ഒന്നിച്ച് കളിയ്ക്കുമായിരുന്നു. കളി കഴിഞ്ഞ് വീട്ടിലെത്തിയ അപ്പുവിനോട് കൈയും കാലും മുഖവുമൊക്കെ കഴുകി വരാൻ അമ്മ പറഞ്ഞു. അപ്പു അതനുസരിച്ചു. എന്നാൽ വിയർത്തു കുളിച്ചു വന്ന കേശു അമ്മ പറഞ്ഞതൊന്നും അനുസരിക്കാതെ ആഹാരം കഴിക്കാനിരുന്നു. അവന്റെ കൈ നഖങ്ങൾക്കിടയിലെ അഴുക്കും എല്ലാം ആഹാരത്തിലൂടെ അവന്റെ വയറ്റിലെത്തി. അവന് അസുഖം പിടിപെട്ട. ആശുപത്രിയിൽ എത്തിച്ച കേശുവിന് ഡോക്ടറുടെ പക്കൽ നിന്നും ശകാരവും കിട്ടി, ഇൻജക്ഷനും കിട്ടി.അതോടെ കേശുവും അപ്പുവിനെപ്പോലെ അനുസരണയും വൃത്തിയുമുളള കുട്ടിയായി മാറി.

വൈഗ എസ് അജിത്
3എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ