"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./അക്ഷരവൃക്ഷം/സ്നേഹശിക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്നേഹശിക്ഷണങ്ങൾ | color=3 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| സ്കൂൾ=സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് പ്രവിത്താനം
| സ്കൂൾ=സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് പ്രവിത്താനം
| സ്കൂൾ കോഡ്=31078
| സ്കൂൾ കോഡ്=31078
| ഉപജില്ല= പാല
| ഉപജില്ല= പാലാ
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= കവിത
| തരം= കവിത
| color= 3
| color= 3
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

00:07, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹശിക്ഷണങ്ങൾ

മനുഷ്യനും അവന്റെ ദുഷ്ടതയുമിതാ
കാർന്നു തിന്നുന്നു, ‍ഞെരുക്കുന്നു- പ്രകൃതിയെ
സ്വാർത്ഥത നിറഞ്ഞൊരാ മനസ്സിന്നു
ദേവിയാം ഭൂമിയെ നിന്ദിച്ചിടുന്നു.

അക്രമമാണിന്നു മനുഷ്യന്റെ രുചി
അനീതി നിറഞ്ഞതാണവന്റെ പ്രവർത്തി.
സത്ഗുണങ്ങൾ മറന്നൊരാ മനുഷ്യനി-
ന്നമ്മയാം പ്രകൃതിയെ കൊന്നു തിന്നുന്നു.

ഒടുവിലമ്മയാം പ്രകൃതിയിതാ സ്വപുത്രരെ
തൻ സ്നേഹശിക്ഷണങ്ങളാൽ ശാസിക്കുന്നു.
മണ്ണിനെ മറന്ന്, ഉയരങ്ങൾ താണ്ടിയ
മർത്യനിതാ, വീഴുന്നു, നിലംപതിക്കുന്നു.

നിൻ സ്വാർത്ഥ കണ്ണുകൾ തുറന്ന് നോക്കുക
വലയുന്നു മനുഷ്യൻ, അമ്മതൻ കാരുണ്യത്തിനായി
ചൂഷകനാം നരപുത്രരിതാ തൻ നിന്ദ്യ
കൃത്യങ്ങളോർത്തു വിലപിക്കുന്നു.

ജനനിയെ നിന്ദിച്ച മർത്യകുലത്തിന്
അമ്മയാം പ്രകൃതി നൽകുന്ന
സ്നേഹശിക്ഷണങ്ങളിവ
സ്നേഹശിക്ഷണങ്ങളിവ.
 

നീഹാര അന്നാ ബിൻസ്
8 A സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് പ്രവിത്താനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത