"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ മനുഷ്യ ഏകാധിപത്യത്തിനു തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ മനുഷ്യ ഏകാധിപത്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

19:50, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ മനുഷ്യ ഏകാധിപത്യത്തിനു തിരിച്ചടി

ലോകത്തെ പിടിച്ചുകുലുക്കിയ ഒരു മഹാവിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19. ഒട്ടേറെ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നു ഒട്ടേറെ രാജ്യങ്ങളുടെ സമ്പത് വ്യവസ്ഥ തന്നെ താറുമാറായിരിക്കുന്നു.


വികസിത രാജ്യങ്ങൾ എന്ന് അഹങ്കരിച്ചിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും ഇതിനുമുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു. ഈ മഹാ വിപത്ത് കൈ ചൂണ്ടുന്നത് പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിനെയാണ്.


ശാസ്ത്ര ലോകത്തിന്റെ നിഗമന പ്രകാരം കൊറോണ വൈറസ് പകർന്നിരിക്കുന്നത് വവ്വാലുകളിൽ നിന്നാണ്. എങ്ങനെയാണ് അത് മനുഷ്യരിലേക്ക് പകർന്നത് ?


ഉത്തരം പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റംതന്നെയാണ്. സ്വന്തം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ ചെയ്ത കടുംകൈകളെല്ലാം അവനു തന്നെ വിനയായിരിക്കുന്നു. എന്നാൽ കൊറോണക്കാലം ഈ ഏകാധിപത്യത്തിനു വിലങ്ങിട്ടിരിക്കുകയാണ്. കൊറോണയെ പേടിച്ച് മനുഷ്യരെല്ലാം വീടിനുള്ളിൽ ആയപ്പോൾ മൃഗങ്ങളെല്ലാം മനുഷ്യന്റെ വാസസ്ഥലത്തേക്കിറങ്ങി. ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത് പ്രകൃതിക്കെതിരെയുള്ള കടന്നു കയറ്റത്തിനു വിരാമം ഇടണമെന്നാണ്. പ്രകൃതി മറ്റു ജീവജാലങ്ങൾക്കു കൂടിയുള്ളതാണെന്നും പ്രകൃതിയില്ലെങ്കിൽ നമ്മളും ഇല്ലെന്നും ഈ കാലം പഠിപ്പിക്കുന്നു. ഈ മഹാമാരിയിൽ നിന്ന് ഫീനിക്സ് പക്ഷികളെ പോലെ ഉയിർത്തെഴുന്നേൽക്കാൻ നമുക്ക് സാധിക്കട്ടെ.


ജിയ ക്ലെയർ ജോജി
10 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം