"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഓരോ ജീവജാലങ്ങൾക്കും  വളരാനും വികസിക്കാനും ശുദ്ധമായ അന്തരീക്ഷം ആവശ്യമാണ്.  
ഓരോ ജീവജാലങ്ങൾക്കും  വളരാനും വികസിക്കാനും ശുദ്ധമായ അന്തരീക്ഷം ആവശ്യമാണ്.  
വന്യജീവികൾക്ക് കാടുകളും, ജലജീവികൾക്ക് ജലവും ,മരുഭൂമിയിൽ   
വന്യജീവികൾക്ക് കാടുകളും, ജലജീവികൾക്ക് ജലവും ,മരുഭൂമിയിൽ   
ജീവിക്കുന്നവർക്ക് മരുഭൂമിയുമാണ് ആശ്രയം. അതുപോലെ മാനവരാശിയിൽ പിറന്ന മനുഷ്യന്
ജീവിക്കുന്നവർക്ക് മരുഭൂമിയുമാണ് ആശ്രയം. അതുപോലെ മാനവരാശിയിൽ പിറന്ന മനുഷ്യന്

19:22, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിക്കുക

ഓരോ ജീവജാലങ്ങൾക്കും വളരാനും വികസിക്കാനും ശുദ്ധമായ അന്തരീക്ഷം ആവശ്യമാണ്. വന്യജീവികൾക്ക് കാടുകളും, ജലജീവികൾക്ക് ജലവും ,മരുഭൂമിയിൽ ജീവിക്കുന്നവർക്ക് മരുഭൂമിയുമാണ് ആശ്രയം. അതുപോലെ മാനവരാശിയിൽ പിറന്ന മനുഷ്യന് അഭയമുള്ളത് നമ്മുടെപ്രകൃതിയാണ്.

പ്രകൃതിയും ഭൂമിയും തമ്മിലുള്ള ബന്ധമാണ് മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനം. എന്നാൽ കുറെക്കാലം കഴിഞ്ഞതോടെ മനുഷ്യന്റെ വികാസത്തെ അവർ തന്നെ കഴിയുംവിധം ചൂഷണം ചെയ്യാൻ തുടങ്ങി. കാടുകളും മരങ്ങളും തീയ്യിട്ടു നശിപ്പിച്ചും മനുഷ്യൻ അവർക്ക് താമസിക്കാനുള്ള സ്ഥലങ്ങൾ ഒരുക്കിയെടുത്തു. അവരുടെ സുഖ സൗകര്യങ്ങൾ വർധിക്കുന്നതോടൊപ്പം ആഴത്തിലുള്ള വിപത്തുകൾ ഉണ്ടാകാൻ തുടങ്ങി. തീയുടെ കണ്ടുപിടിത്തം ഇരുമ്പ്, സിമന്റ്, കമ്പി തുടങ്ങിയ ഓരോ കണ്ടുപിടിത്തങ്ങളും ഭൂമിയെ പാഴ്ഭൂമിയാക്കി മാറ്റി.

നിറഞ്ഞു പൊന്തിയ ഫാക്ടറികൾ, അവ പുറത്ത് വിടുന്ന വിഷവാതകങ്ങൾ, റോഡുകളിലൂടെ ഒഴുകുന്ന വാഹനങ്ങളിലെ പുക, ബോംബുകൾ ,അണുവായുധങ്ങൾ പുറം തള്ളുന്ന മാലിന്യങ്ങൾ, കൂടുതൽ വിളവിനായി ഉപയോഗിക്കുന്ന രാസവളങ്ങൾ, വ്യപകമായി പുറം തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ,ഫാക്ടറികളിലെ മലിനജലം പുഴകളിലേക്ക് ഒഴുക്കിവിടുന്നതിന്റെ ഫലമായിജനങ്ങളുടെ ആരോഗ്യസ്ഥിതിയും മോശമാകുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ പക്ഷികൾക്കും ,മൃഗങ്ങൾക്കും വാസസ്ഥലങ്ങളും, ഭക്ഷണവും നഷ്ട്ടപെടുന്നു. കുളങ്ങളും, തടാകങ്ങളും മണ്ണിട്ട്മൂടരുത് . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കിണറിന് വലയിടുക, പരിസരം വൃത്തിയായില്ലെങ്കിൽ കൊതുകുകൾ മുട്ടയിട്ടു പെരുകി ചിക്കുൻഗുനിയ, ടൈഫോയിഡ്, മഞ്ഞപ്പിത്തം എന്നീ അസുഖങ്ങൾ വന്നു ചേരും.

പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും പാലിച്ചാൽ രോഗപ്രതിരോധശേഷി നിലനിർത്താം

അനന്യ. കെ പി
5 B എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം