"മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സ്നേഹിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സ്നേഹിക്കാം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| സ്കൂൾ കോഡ്= 41555
| സ്കൂൾ കോഡ്= 41555
| ഉപജില്ല= ചാത്തന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാത്തന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം,
| ജില്ല=  കൊല്ലം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

15:46, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ സ്നേഹിക്കാം


വൈവിധ്യമാർന്ന ജീവജാലങ്ങളാലും, സസ്യങ്ങളാലും സമ്പന്നമായിരുന്നു നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയിൽ നിലനിന്നിരുന്ന പല ജീവജാലങ്ങളും ഇന്നില്ല. അവയെക്കുറിച്ച് അറിയണമെങ്കിൽ ഇന്ന് നമ്മൾക്ക് പുസ്തകങ്ങളേയോ, ഫോസിലുകളേയോ ആശ്രയിക്കേണ്ടി വരുന്നു. മുൻപ് വരെ സ്കൂൾ തുറക്കുന്ന ദിവസം കൃത്യമായി എത്തുന്ന ഒരു അതിഥി ഉണ്ടായിരുന്നു. പുത്തനുടുപ്പും പുസ്തക സഞ്ചിയും വർണ്ണക്കുടയും എല്ലാം നനയ്ക്കാൻ എത്തുന്ന മഴ. ഇന്നോ....?സ്കൂൾ എന്ന് തുറക്കും എന്ന് പോലും നിശ്ചയമില്ല.രാപ്പകലോളം അധ്വാനിച്ചിട്ട് വിശപ്പടക്കാൻ വിഷം വിലകൊടുത്തുവാങ്ങി കഴിയേണ്ട അവസ്ഥ. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രെയും പുരോഗമിച്ച ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കേണ്ട അവസ്ഥ എത്ര പരിതാപകരം ആണെന്നോ..എൻറെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു വരിയുടെ പ്രസക്തിയെക്കുറിച്ച് ഞാൻ ആലോചിക്കുകയാണ്. "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ... " ഇതിനെക്കുറിച്ച് നാം ഓരോരുത്തരും ഗാഢമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇനിവരുന്ന തലമുറയ്ക്ക് അല്ല, ഇപ്പോൾ പരിസ്ഥിതിതിൽ നിലനിൽക്കുന്ന സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിന് തന്നെ അപകടത്തിലാകുമെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. ഈ ഗതികേട് യഥാർത്ഥത്തിൽ നമ്മൾ തന്നെ സൃഷ്ടിച്ചതല്ലേ?? ഇവിടെയാണ് പരിസ്ഥിതിസംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും പ്രസക്തി. പ്രളയം, സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാനായി നമുക്ക് പരിസ്ഥിതിയെ സ്നേഹിക്കാം...സംരക്ഷിക്കാം... നിപ്പാ, കോവിഡ് -19 എന്നീ മഹാമാരികളിൽ നിന്നും രക്ഷ നേടാൻ ശുചിത്വം നമുക്ക് ജീവിതവൃതമാക്കാം. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം, കിണറും മറ്റു ജലസ്രോതസ്സുകളും സംരക്ഷിക്കാം, മാലിന്യങ്ങൾ കുന്നു കൂടാതെ ശ്രദ്ധിക്കാം, പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കാം, രോഗങ്ങളെ പ്രതിരോധിക്കേണ്ടതും ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്.വ്യക്തി ശുചിത്വം പാലിക്കാം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം, മലിനജലം കെട്ടി കിടക്കുന്നത് ഒഴിവാക്കാം, കിണറുകൾ വല ഉപയോഗിച്ച് സംരക്ഷിക്കാം, വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കാം, ജൈവകൃഷി പ്രോത്സാഹിപ്പിക്കാം. നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാം. പരിസ്ഥിതി മനുഷ്യർക്ക് മാത്രമല്ല സർവ്വ ചരാചരങ്ങൾക്കും ഉള്ളതാണ്.. അതിനായി നമുക്ക് പരിസ്ഥിതിയെ സ്നേഹിക്കാം, സംരക്ഷിക്കാം, ഇടയ്ക്കിടയ്ക്ക് പരിസ്ഥിതി തരുന്ന മുന്നറിയിപ്പുകൾ ആയ പ്രകൃതിദുരന്തങ്ങളും മഹാമാരികളും ആവർത്തിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

വിഘ്നേഷ്. എസ്. ആർ
3 A തഴുത്തല മുസ്ലിം യു. പി. സ്കൂൾ, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം