"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/അവധിക്കാലവും കോറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  അവധിക്കാലവും കോറോണയും      <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| സ്കൂൾ=എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23027     
| സ്കൂൾ കോഡ്= 23027     
| ഉപജില്ല= ഇരിങ്ങാലക്കുട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ   
| ജില്ല=  തൃശ്ശൂർ   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name =Subhashthrissur |തരം =ലേഖനം}}

15:10, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 അവധിക്കാലവും കോറോണയും     

 കുട്ടികളുടെ ഏറ്റവും സന്തോഷം നിറഞ്ഞ കാലമാണ് അവധിക്കാലം. അവധിക്കാലം കഴിഞ്ഞ് സകൂൾ തുറക്കുമ്പോഴേക്കും വീണ്ടും ഒരു അവധിയ്ക്ക് വേണ്ടിയാണ് കുട്ടികൾ കാത്തിരിക്കുക.എന്നാൽ അവധിക്കാലം തുടങ്ങിയാലോ അവർക്ക് എങ്ങനെയെങ്കിലും സ്കൂൾ തുറന്നാൽ മതി എന്നാകും.ഓരോ അവധിക്കാലവും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. നമ്മൾ പുതിയ പുതിയ കാര്യങ്ങൾ തീരുമാനിക്കുകയും അതിൽ എല്ലാമൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും പരമാവധി നമ്മൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. ബാക്കി അടുത്ത അവധിക്കാലത്തേക്ക് മാറ്റിവയ്ക്കും.ഇതിൽ കൂടുതൽ വിനോദയാത്രകളായിരിക്കും. ഓരോ തവണയും പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനാണ് നമ്മൾ കൂടുതലും ശ്രമിക്കാറുളളത്. ഇപ്രാവശ്യം എല്ലാറ്റിൽ നിന്നും ഏറെ വ്യത്യസ്തമായി നമ്മുടെ എല്ലാ പ്ലാനുകളും തെറ്റിച്ച് അത് കടന്നു വന്നു. ജാതി മത ഭേദമന്യേ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളേയും ഇരുട്ടിലാക്കി നമ്മൾ ക്ഷണിക്കാതെ വന്ന അതിഥി-കൊറോണ വൈറസ് അഥവാ കോവിഡ് - 19. പരീക്ഷയുടെ തുടക്കത്തിൽ തന്നെ നമ്മൾ തീരുമാനിക്കുന്നത് അവധിക്കാലം എവിടെയെല്ലാം ആയിരിക്കണം എന്നതാണ്‌. എന്നാൽ എല്ലാ പ്ലാനുകളും ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് കൊറോണ വന്നത്. കുട്ടികളെ ഇതിൽപ്പരം വേദനിപ്പിക്കൽ വേറെയെന്തെങ്കിലും വേണോ? ലോകത്തിൽ കൊറോണ വ്യാപനം ഏറ്റവും കുറവ് നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെയാണ്. എന്നാലും ചെറിയ തോതിൽ വ്യാപനം വർധിച്ചപ്പോൾ സമ്പൂർണ ലോക്ക് ഡൗൺപ്രഖ്യാപിച്ചു.അതോടു കൂടി എല്ലാവരും വീട്ടിൽ ക്വാറൻ്റൈനിൽ ആയിത്തീർന്നു.ജോലിക്കു പോയി വയ്യാതായി എന്ന് സ്ഥിരം പറയുന്ന നമ്മുടെ അച്ചനമ്മമാർക്ക് എങ്ങനെയെങ്കിലും ജോലിക്കു പോയാൽ മതി എന്നായിത്തീർന്നു. സത്യം പറഞ്ഞാൽ ആർക്കും വീട്ടിൽ ഇരിക്കേണ്ട എന്നർത്ഥം.

                   ആദ്യം പരീക്ഷയെല്ലാം മാറ്റി വെച്ചപ്പോൾ നമ്മൾ എല്ലാം സന്തോഷിച്ചെങ്കിലും പിന്നീട് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാതായപ്പോൾ പരീക്ഷയാണ് ഇതിലും ഭേദം എന്ന് തോന്നിപ്പോയിട്ടുണ്ട്. നമുക്ക് ഇതെല്ലാം മറക്കാം. അവധിക്കാലം ആഘോഷിക്കണമെങ്കിൽ നമ്മൾ ജീവനോടെ ഉണ്ടായേ തീരൂ. അവധിക്കാലം എല്ലാ വർഷവും വരും. ആ സമയം നമ്മൾ ജീവനോടെ ഉണ്ടെങ്കിലേ പ്രയോജനമുള്ളൂ. അതു കൊണ്ട് നമുക്ക് വീടുകളിൽ തന്നെ തുടരാം. നമ്മുടെ ലോകത്തിന് ബാധിച്ചിരിക്കുന്ന മഹാവിപത്തിനെ നമുക്ക് വേരോടെ പിഴുതെറിയാം. നമ്മൾ കാരണം ഇവിടെ ഒരു ജീവനും നഷ്ടപ്പെടരുതെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. വീടുകളിൽ തന്നെ തുടരൂ.... ആരോഗ്യത്തോടെയിരിക്കൂ..


മേധ ഭരത്കുമാർ
8 സി എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം