"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
12:02, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
ലോകത്തെ ആകമാനം ദുഃഖത്തിന്റെ കൊടുമുടിയിലേയ്ക്ക ആഴ്തിവിട്ട കോവിഡ് 19 വൈറസ് ദരിദ്രരാജ്യങ്ങൾ, സമ്പന്നരാജ്യങ്ങൾ എന്നുവേർതിരിവില്ലാതെ എല്ലാ രാജ്യങ്ങളേയും പിടിച്ചുകുലുക്കി കൊണ്ടിരിക്കുകയാമ്. എല്ലാ രാജ്യങ്ങളും തങ്ങളുടെ ഭരണാധികാരികളുടെ കഴിവിനെ പരിശോധിക്കുന്ന ഒരു ഉപാധിയായി ഈ കോവിഡ് 19 കാലത്തെ മാറ്റി കഴിഞ്ഞു. ചിലരാജ്യങ്ങൾ വളരെ മനോഹരമായി ചെറുത്തുനിന്നപ്പോൾ ചില രാജ്യങ്ങൾ അടിയേ പാളിപോയി. അധികാരികളുടെ അലസതയും, കഴിവില്ലായ്മയുമാണ് ചില സമ്പന്നരാജ്യങ്ങളുടെ അധഃപതനത്തിനു കാരണം. സാമ്പത്തിക മേഖല മുതൽ കായിക മേഖല വരെ എല്ലാ മേഖലകളേയും കോവിഡ് 19 മഹാമാരിക്ക് അടിമകളായി മാറി. മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക മേഖല വീണുടഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക ജനങ്ങളുടെയും ജോലിയും സാമ്പത്തികമാർഗ്ഗവും നിലച്ചു. അതുകൊണ്ട് എല്ലാവരും പ്രതിസന്ധിയിലാണ്. കോവിഡ് 19 കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ സാമ്പത്തിക മേഖല മെച്ചപെടണമെങ്കിൽ ഇനി വർഷങ്ങളെടുക്കും. മിക്ക രാജ്യങ്ങളും സാമ്പത്തിക പായ്ക്കേജ് പ്രഖ്യാപിചിട്ടുള്ളതിനാൽ അത് പൊതുജനങ്ങൾക്ക് ഒരു വലിയ ആശ്വാസമാണ്. കോവിഡ് 19 ആദ്യം കണ്ടെത്തിയത് ചൈനയിലെ വുഹാനിലെ മാംസവ്യാപാര കേന്ദ്രത്തിലെ ഒരു ജോലിക്കാരനാണ്. മാംസ കേന്ദ്രത്തിൽ വിൽപനയ്ക്കു വെച്ചിരുന്ന ഈനാംപേച്ചിയിൽ നിന്നാണ് കൊറോണ മനുഷ്യരിൽ എത്തിയത് എന്നാണ് കരുതപെടുന്നത്. വൗവ്വാലിൽ നിന്നാണ് അത് ഈനാംപേച്ചിയിൽ എത്തിയത് എന്നു കരുതപ്പെടുന്നു. കോവിഡ് 19 വൈറസ് കൂടുതൽ രൂക്ഷമായത് തണുപ്പ് കൂടുതലുള്ള രാജ്യങ്ങളിലാണ്. പക്ഷേ തണുപ്പിൽ വൈറസ് അതിവേഗം പകരുമെന്ന് ആരും അംഗീകരിച്ച ഒരു നിലപാടല്ല. കോവിഡ് 19 വൈറസ് വ്യാപനം നിയന്ത്രിച്ചു നിർത്തുന്ന കാര്യത്തിൽ കേരളം എല്ലാവർക്കും ഒരു മാതൃകയാണ്. ഇന്ത്യയിലും കോവിഡ് 19 അതിവേഗം പടരുകയാണ്. മഹാരാഷ്ട്രയാണ് ഇന്ത്യയുടെ പ്രധാന ഹോട്ട് സ്പോട്ട്. വീണ്ടെടുക്കാം വീണുടഞ്ഞവ, വീണ്ടെടുക്കാം ഒരു വീണ്ടും ജനനം, വീണുടഞ്ഞവയെ വിളക്കി ചേർക്കാൻ ഈശ്വരൻ നമുക്കായി ഒരുക്കിയ ഒരു സുവർണാവസരമായി നമ്മുക്ക് ഈ കൊറോണ കാലത്തെ മാറ്റിയെടുക്കാം. എല്ലാം അടഞ്ഞു കിടക്കുന്ന ആ ലോക്ക് ഡൗൺ കാലം എന്നിൽ കോരിയിട്ട ചില ചിന്തകൾ പങ്കുവെയ്ക്കട്ടെ. പണിതീർന്നിട്ട് പ്രാർത്ഥിക്കാൻ സമയമില്ലാതിരുന്ന എല്ലാ വിശ്വാസികൾക്കും മനസ്സുരുകി പ്രാർത്ഥിക്കാൻ ദൈവം ഒരുക്കിയ മഹനീയദിനങ്ങൾ. മാറ്റിവെയ്ക്കുവാനാവാത്ത തിരക്കുകളിൽ പൊട്ടി ചിതറിയ പ്രാർത്ഥനാ വേളകളെ തിരികെ പിടിക്കുവാൻ സർവ്വശക്തനായ ദൈവം തന്റെ സ്വന്തം വിശ്വാസികൾക്കായി ഒരുക്കിയ മഹനീയദിനങ്ങൾ. പണത്തിനായി പറന്നവർ തന്റെ സ്വന്തം പ്രിയപ്പെട്ടവരെയോർത്ത് തിരിച്ചു പറക്കുവാൻ വെപ്രാളപ്പെടുന്ന ദുഃഖത്തിന്റെ നാളുകൾ. സ്വന്തം നാടിന്റെ വിലയറിഞ്ഞ പ്രാവസികൾ. പണത്തിനു മീതേ ഒന്നും പറക്കില്ല എന്നു വിചാരിച്ചിരുന്നവർ ഒരു കലം തിളപ്പിച്ച വെള്ളത്തിൽ പണമിട്ടാലോ, പൊന്നിട്ടാലോ കഞ്ഞിയാകില്ല എന്നു തിരിച്ചറിഞ്ഞ തിരുത്തലിന്റെ ദിനങ്ങൾ, മക്കളോട് സ്നേഹത്തോടെ രണ്ടു വാക്കു സംസാരിക്കുവാൻ സമയമില്ലാതിരുന്ന മാതാപിതാക്കൾകു മക്കളെ വാരിപുണരുവാൻ അവസരമൊരുക്കിയ സ്നേഹദിനങ്ങൾ, മക്കളേയും, കൊച്ചുമക്കളേയും എന്നെങ്കില്ലും ഒരുമിച്ചു കാണുവാൻ സാധിക്കുമോ എന്ന വിചാരിച്ചിരുന്ന വയോദികരായ മാതാപിതാക്കൾക് ദൈവം ഒരുക്കിയ സ്നേഹദിനങ്ങൾ. വീട്ടുജോലിയും കുട്ടികളെ നോട്ടവും ഇത്ര ബുദ്ധിമുട്ടുള്ളതാണ് എന്ന് മനസ്സിലാക്കി ആയക്കുകൊണ്ടുക്കുന്ന കൂലി വളരെ കുറവാണെന്ന് മനസ്സിലാക്കിയ ന്യൂജൻ അമ്മമാർ. അലമാര മുഴുവൻ വസ്ത്രമുണ്ടായിട്ടും ഒന്നോ രണ്ടോ ജോടി വസ്ത്രം കൊണ്ട് നമ്മുക്ക് ജീവിക്കുവാൻ സാധിക്കുമെന്ന് തെളിയിച്ച എളിമയുടെ ദിനങ്ങൾ, ഇങ്ങനെ മൊത്തതിൽ നമ്മളെ തന്നെ നവീകരിക്കുവാനായി സർവ്വശക്തനായ ദൈവം നമ്മുക്കായി ഒരുക്കിയ നന്മയുടെ ദിനങ്ങളായി നമ്മുക്കീ കോവിഡ് 19 കാലത്തെ മാറ്റിയെടുക്കാം. അതോടൊപ്പം സർക്കാർ നമ്മൾ പൊതുജനങ്ങൾക്കായി ഏർപെടുത്തിയിരിക്കുന്ന നിയമങ്ങൾ പാലിച്ചു കൊണ്ടും നമ്മുടെ സുരക്ഷയ്ക്കായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നമ്മുക്ക നമ്മളാൽ കഴുയുന്ന വിധത്തിൽ പിന്തുണ നൽകികൊണ്ടും നമ്മുക്ക് ഈ ലോക്ക് ഡൗൺ കാലത്തെ മാറിറിയെടുക്കാം. വീണ്ടെടുക്കാം ഒരു പുതുജനനം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം