"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/നന്മയുടെ പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:57, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ പച്ചപ്പ്
    ഒരു ഗ്രാമത്തിൽ കിട്ടു  എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവൻ നന്നായി പടം വരക്കുമായിരുന്നു. അവൻ വരച്ചതിൽ കൂടുതൽ പടങ്ങളും  പ്രകൃതിയുമായി ബന്ധപെട്ടതായിരുന്നു.  അവനു അത്രമാത്രം ഇഷ്ടമായിരുന്നു ഭൂമിയെയും അതിലെ ഓരോ വസ്തുവിനെയും. അതുകൊണ്ടു അവനു  ഓരോ സ്ഥലങ്ങളിലും ചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങി. 
    ഒരു ദിവസം ഗ്രാമത്തലവൻ മരം വീട്ടുകാരെ കുട്ടിവന്നു ഗ്രാമത്തിലെ മരങ്ങൾ വെട്ടാൻ തുടങ്ങി. അതുകണ്ടു കിട്ടു ചോദിച്ചു " അങ്ങ് എന്തിനാണ് ഈ മരം മുറിക്കുന്നത്? " ഗ്രാമത്തലവൻ പറഞ്ഞു " അത് ഇവിടെ കോളനികൾ പണിയാനാണ് കിട്ടു". ഇതു കേട്ടു കിട്ടു പറഞ്ഞു " കുറച്ചു മരങ്ങൾ എങ്കിലും നിർത്തിയിട്ടു ബാക്കിയെ വെട്ടികൊണ്ടു പോകാവുള്ളേ".  ഗ്രാമത്തലവൻ കിട്ടുവിന്റ  അപേക്ഷ പ്രകാരം കുറച്ചു മരങ്ങൾ നിർത്തി.  
    അങ്ങനെ അധികം താമസിയാതെ അവിടെ വലിയ വീടുകൾ ഉയർന്നു പൊങ്ങി. ആ വീടുകളിൽ താമസിച്ചിരുന്നവർ വലിയ തിരക്കുള്ളവർ ആയിരുന്നു. ഒരു ദിവസം അവർ മരം വെട്ടുകാരെ  വിളിച്ചു അവിടെയുണ്ടായിരുന്ന മുഴുവൻ മരങ്ങളും വെട്ടി മുറിച്ചു.  അതു കണ്ടെത്തിയ കിട്ടു ചോദിച്ചു "നിങ്ങൾ  എന്തിനാണ് മരം മുറിച്ചത്?" അവർ പറഞ്ഞു " ഇതിന്റെ ഇലകൾ ഞങ്ങളുടെ വീട്ടുമുറ്റത്തേക് വീഴുന്നു. ഞങ്ങൾക്ക് മുറ്റമടിക്കാൻ സമയമില്ല." അവർ പറഞ്ഞതു കേട്ടപ്പോൾ കിട്ടുവിനു വിഷമമായി. കിട്ടു തന്റെ ശ്രമം പിന്നെയും തുടർന്നു. 
    അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിൽ വലിയ വേനൽക്കാലം വന്നു.  ചൂടുകൊണ്ട് പൊറുതി  മുട്ടിയ ജനങ്ങൾ ദൂരെ ഒരു പച്ചപ്പ്‌ കണ്ടു അവിടേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച കിട്ടു അതിനെല്ലാം വെള്ളം ഒഴിക്കുന്നു. കിട്ടു നട്ടുവളർത്തിയത്  കണ്ടു അവരും മരങ്ങൾ നടാൻ തുടങ്ങി. അധികം വൈകാതെ ആ ഗ്രാമം വീണ്ടും പച്ചപ്പുള്ള ഗ്രാമമായി മാറി.
അലീന തങ്കച്ചൻ
6 A സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ