"ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ സത്യസന്ധതയുടെ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സത്യസന്ധതയുടെ സമ്മാനം       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

16:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സത്യസന്ധതയുടെ സമ്മാനം      

ഒരു ഗ്രാമത്തിൽ ബാബു എന്ന ഒരു പെയിന്റർ ജീവിച്ചിരുന്നു. അയാൾ വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു.എന്നാൽ അയാളുടെ ജീവിതം ദാരിദ്രവും കഷ്ടപാടുകളും നിറഞ്ഞതായിരുന്നു.പല വീടുകളിലും പോയി പലതരത്തിലുള്ള ജോലികൾ അദ്ദേഹം ചെയ്യുമായിരുന്നു.പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിന് വേണ്ടത്ര പണം കിട്ടുമായിരുന്നില്ല ഇതിലും മികച്ച ജോലികൾ കിട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എത്ര ചെറിയ ജോലിയാണെങ്കിലും വളരെ സന്തോഷത്തോടെയാണ് അദ്ദേഹം ചെയ്യാറുള്ളത്.ഒരിക്കൽ അയാളെ ഗ്രാമത്തിലെ ഒരു വ്യാപാരി വിളിച്ചിട്ട് പറഞ്ഞു, നോക്കൂ ബാബൂ ഞാൻ നിന്നെ ഒരു അത്യാവശ്യകാര്യത്തിനാണ് വിളിപ്പിച്ചത്.എന്താ നിനക്ക് ഞാൻ പറയുന്ന ജോലി ചെയ്യാമോ? ബാബു സന്തോഷത്തോടെ സമ്മതം മൂളി എന്ത് ജോലിയാണ് ചെയ്യേണ്ടത് എന്ന് തിരക്കി. വ്യാപാരി പറഞ്ഞു, എന്റെ വള്ളത്തിന്ന് നീ പെയ്ൻറടിച്ച് തരണം അതും ഇന്ന് തന്നെ തീർക്കണം എന്താ സമ്മതമാണോ? ബാബു മറിച്ചൊന്നും പറയാതെ സമ്മതം മൂളി. ഏറെ സന്തോഷവാനായ വ്യാപാരി ചോദിച്ചു, ഈ ജോലിക്ക് എന്ത് കൂലി വേണം? സാധാരാണ 1500 രൂപയാകും. ജോലി നന്നായാൽ പണം ഉറപ്പ്. ഇത് കേട്ട് ബാബു പണിക്കായി പോയി. പണിക്കിടയിൽ ബാബുവള്ളത്തിന് ഒരു ഓട്ട കാണുകയുണ്ടായി. ഓട്ട അടയ്കുന്നത് തന്റെ ജോലിയല്ലല്ലോ എന്ന് അദ്ദേഹം കരുതിയതേ ഇല്ല അത് വേഗം അടച്ച് തന്റെ ജോലി ഭംഗിയായി തീർത്ത് വ്യാപാരിയുടെ അടുത്തെത്തി. ഏൽപ്പിച്ച ജോലി ഭംഗിയായി തീർന്നതു കണ്ട് വ്യാപാരിക്കും സന്തോഷമായി. അപ്പോഴാണ് വ്യാപാരിയുടെ ഭാര്യയും മകളും പുറത്ത് പോവാനായി വള്ളത്തിൽ കയറിയത്.അവർ പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ വ്യാപാരിയുടെ ജോലിക്കാരൻ വന്നു പറഞ്ഞു വള്ളത്തിന് ഒരു ഓട്ടയുണ്ടായിരുന്നു. പേടിച്ചു പോയ വ്യാപാരി പിന്നെ കാണുന്നത് തന്റെ കുടുംബം തന്റെ മുന്നിൽ നിൽക്കുന്നതാണ്. വ്യാപാരി പിറ്റേന്നു തന്നെ ബാബുവിനെ വിളിപ്പിച്ചു പണം കൊടുത്തു. അത് ഇത്തിരി ഏറെ ഉണ്ടായതു കൊണ്ട് സംശയിച്ചു നിന്ന ബാബുവിനോട് വ്യാപാരി പറഞ്ഞു.ഇത് നിനക്ക് ഉള്ളതാണ് എടുത്തോളൂ. എന്റെ കുടുംബത്തിന്റെ ജീവൻ രക്ഷിച്ചതിനും ചെയ്യുന്ന ജോലി സത്യസന്ധമായി ചെയ്തതിനും. തനിക്ക് ലഭിച്ച സമ്മാനം സ്വീകരിച്ച് ബാബു ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

ഗുണപാഠം: നമ്മുടെ ജോലികൾ ആത്മാർത്ഥയോടെ സത്യസന്ധമായി ചെയ്യണം.

വൈഗ
2 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ