"ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വംഎന്നിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വംഎന്നിലൂടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ,എൽ.പി.എസ്.കന്യാകുുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വംഎന്നിലൂടെ എന്ന താൾ [[ഗവ,...)
(വ്യത്യാസം ഇല്ല)

15:59, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വംഎന്നിലൂടെ

പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ നിങ്ങളോട്പറയാൻപോകുന്നത് ശുചിത്വത്തെക്കുറിച്ചാണ്. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ നമ്മുടെലോകമിന്ന് വലിയൊരു മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. കൊറോണ എന്ന ആ മഹാമാരിയെ കോവിഡ്19 എന്നും പറയുന്നുണ്ട്.ചൈനയിലെ വുഹാൻഎന്ന സ്ഥലത്താണ്‌ ഈ മാരകമായവൈറസ് ഒരു വ്യക്തിയിൽ പിടിപ്പെട്ടത്. പക്ഷെ ഇപ്പോൾ ഒരു വ്യക്‌തിയിൽ നിന്ന് പല വ്യക്തികളിലേക്കും അവരിൽ നിന്നും പല രാജ്യങ്ങളിലേക്കുമാണ് കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുന്നത്. മനുഷ്യരുമായുള്ള സമ്പർക്കത്തിലൂടേയും ശുചിത്വമില്ലായ്മയിലൂടേയുമാണ്ഈ അസുഖം മറ്റുള്ളവരിലേക്ക്‌ പാർന്നത്.ഈ അസുഖംമാത്രമല്ല കൂടാതെ മറ്റ് പലവിധ അസുഖങ്ങളും ശുചിത്വമില്ലായ്മയിലൂടെയാണ് പകരുന്നത്. നമ്മുടെശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം നമ്മുടെ വീടും പരിസരവും കൂടി നമ്മൾ വൃത്തിയാക്കണം.

നമ്മുടെ വീട്ടിൻ പരിസരത്ത് കൊച്ചു കൊച്ചു പാത്ര ങ്ങളിലും ചിരട്ടകളിലും വെള്ളം കെട്ടി നിൽക്കാൻ നമ്മൾ അനുവദിക്കരുത്. അതു പോലെ നാം വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ നമ്മുടെ സ്കൂളുംപരിസരവും വൃത്തിയാക്കുകയും വേണം. ഈ കാര്യങ്ങൾ നമ്മുക്ക് നമ്മുടെ സുഹൃത്തുക്കൾക്കും പറഞ്ഞ് കൊടുക്കാം. അങ്ങനെ നമ്മുടെ നാടിനെ ശുചിത്വമുള്ള താക്കുകയും പല അസുഖങ്ങളിൽ നിന്ന്നമ്മുടെ നാടിനെ രക്ഷിക്കുകയും ചെയ്യാം

ദിൽദ റൈയ്ഹാന
4B [[|ഗവഃഎൽ.പി.എസ്.കന്യാകുളങ്ങര]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം