"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=shajumachil|തരം= ലേഖനം}} |
14:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം നമ്മുടെ സമ്പത്ത്
മനുഷ്യജീവിതത്തിൽ പാലിക്കേണ്ട ഒരു പ്രധാനകാര്യമാണ് ശുചിത്വം. വ്യക്തിശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം എന്നിങ്ങനെ ശുചിത്വം പാലിക്കേണ്ട മേഖലകൾ പലതുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാം പലപ്പോഴും നമ്മുടെ വ്യക്തിശുചിത്വത്തിനുതന്നെ കാര്യമായ പ്രാധാന്യം കൊടുക്കാറില്ല. നമുക്കുണ്ടാകുന്ന പലതരം രോഗങ്ങൾക്കും പ്രധാന കാരണം അതു തന്നെയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്, അത് വരാതെ സൂക്ഷിക്കുന്നതല്ലേ! അതിനു വേണ്ടി നാം നമ്മെത്തന്നെ സൂക്ഷിച്ചുപോരുക. ഈ കൊറോണക്കാലത്ത് വ്യക്തിശുചിത്വം പാലിക്കുകയെന്നത് വളരെയേറെ പ്രാധാന്യമുള്ളതാണ്. അത് നാം നല്ല രീതിയിൽ തന്നെ പാലിക്കുകയും ചെയ്യുന്നു. അതിന്റേതായ ഫലം നമ്മിൽത്തന്നെ കാണാം! വ്യക്തിശുചിത്വം പോലെത്തന്നെ പരിസരശുചിത്വവും പരമപ്രധാനമാണ്. ഇന്നത്തെ കാലത്ത് പലരും എന്തെങ്കിലും ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്. കുട്ടികൾ വിദ്യാലയത്തിലേക്ക് പോകുകയും അച്ഛനമ്മമാർ ജോലിസ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യുന്നു. പലപ്പോഴും എല്ലാവരും വീട്ടിൽ നിന്നിറങ്ങുന്നതും തിരിച്ചെത്തുന്നതും ഒരുമിച്ചാണ്. അതിനാൽ തന്നെ പരിസരശുചിത്വം പാലിക്കാൻ നമുക്ക് സമയം കിട്ടാറില്ല. എങ്കിലും ഇതിനാ നാം സമയം കണ്ടെത്തിയേ മതിയാവൂ. ആഴ്ചയിലൊരു ദിനം ഡ്രൈ ഡേ ആചരക്കുക. അന്നേ ദിവസം എല്ലവരും ഒരുമിച്ച് പരിസരം ശുചിയാക്കുക. ഇത് ഒരു ശീലമാക്കാൻ ശ്രമിക്കുക. ഇതിലൂടെയും നമുക്ക് അനവധി രോഗങ്ങളെ മറികടന്ന് ജീവിക്കാൻ കഴിയും. നാം നമ്മുടെ ഓരോ ദിവസത്തിന്റേയും മുക്കാൽ ഭാഗവും ചെലവഴിക്കുന്നത് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ്. അതുകൊണ്ടുതന്നെ അത് നമ്മുടെ വീടായി കാണുകയും ആ സ്ഥാപനം വൃത്തിയാക്കി സൂക്ഷിക്കുകയും വേണം. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പോലെത്തന്നെ സ്ഥാപനശുചിത്വവും പരമപ്രധാനമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നാം നമ്മുടെ വീട്ടിലും ജോലിസ്ഥലങ്ങളിലും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. മണ്ണിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതുമായ മാലിന്യങ്ങൾ വേർതിരിച്ചെടുക്കണം. അതിനാ പ്രത്യേകം പ്രത്യേകം സംവിധാനമൊരുക്കണം. അതുപോലെത്തന്നെ ജോലി സ്ഥാപനങ്ങളിലും വിദ്യാലയങ്ങുളിലും എല്ലം ശുചിത്വം സംബന്ധിച്ച ആശയങ്ങളടങ്ങുന്ന സന്ദേശങ്ങൾ ചുമർപത്രികകളായി പ്രധാന നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം. ഇത് പൊതുജനങ്ങളിലും വിദ്യാർഥികളിലും ശുചിത്വത്തിന്റെ അവബോധം സൃഷ്ടിക്കാൻ കഴിയും. ശുചിത്വത്തെക്കുറിച്ച് അവബോധമുണ്ടായാൽ മാത്രം പോരാ! അത് പാലിക്കുകയും വേണം. ഈ കൊറോണക്കാലത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം ഏറെ മനസ്സിലാക്കിയിട്ടുണ്ട്. ആ ശീലങ്ങളൊക്കെയും നമ്മുടെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കുമല്ലോ!
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം