"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/ കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohankumar.S.S| തരം= കഥ}} |
14:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് - 19
കൂട്ടുകാരെ നിങ്ങൾക്ക് കഥകൾ വളരെ ഇഷ്ടമാണെന്ന് അറിയാം, എങ്കിൽ ഞാൻ എന്റെ കഥ തന്നെ പറയാം. ഞാൻ ആരെന്ന് ഈ ലോകരാജ്യത്തുള്ള എല്ലാവർക്കും അറിയാം, ഒരു കുത്തിനു പോലും എന്നെ ഇപ്പോൾ അറിയാം, എന്റെ പേരാണ് കൊറോണ അഥവാ കോവിഡ്- 19. എന്റെ ജനനം ചൈനയിലെ വൂഹാൻ എന്ന നഗരത്തിലാണ്. ജനസംഖ്യയിൽ ഒന്നാമതാണ് ചൈന. അവിടത്തെ പ്രസിദ്ധമായ നഗരം ആണ് വൂഹാൻ, ചൈനക്കാരുടെ കരവിരുത് എന്ന് ചുരുക്കത്തിൽ പറയാം. എന്റെ പിറവി ഒരു അത്ഭുതമാണ്, പക്ഷെ പണ്ടുമുതലേ ഞാൻ ഉണ്ട്. എന്നെ ആർക്കും അറിയില്ലായിരുന്നു. പന്നിയുടെ ശരീരത്തിലെ ഒരു അവയവത്തിലായിരുന്നു എന്റെ താമസം. എന്നെക്കുറിച്ച് പലരും പല രീതിയിൽ പറയുന്നു, ശാസ്ത്രജ്ഞന്മാരുടെ കയ്യിൽ നിന്നു തെറിച്ചു പോയെന്നും, മറ്റു രാജ്യങ്ങളെ നശിപ്പിക്കാൻ ചൈനക്കാർ ഉണ്ടാക്കിയതാണെന്നും പറയുന്നു.പക്ഷെ ഉറങ്ങി കിടന്ന എന്നെ പുറത്ത് കൊണ്ടുവന്നപ്പോഴാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത് ,ലോകരാജ്യങ്ങളെ തകർക്കാൻ പ്രാപ്തനായ ഒരു രാജാവാണ് ഞാന്നെന്ന്. എന്നെ നേരിട്ട് കാണാൻ കഴിയില്ല. ഏറ്റവും ചെറിയ വൈറസാണ് ഞാൻ. എന്റെ വരവോടെ ചൈനക്കാർ പന്നികളെ തിന്നുന്നത് മതിയാക്കി. പന്നികളെ ജീവനോടെ കുഴിച്ചുമൂടി, നിൽക്കുന്ന നിൽപ്പിൽ തന്നെ മനുഷ്യർ കുഴഞ്ഞുവീണ് മരിച്ചു. ആദ്യമൊക്കെ ഞാൻ ആരെന്നോ ,ഞാൻ കയറുന്ന മനുഷ്യരുടെ രോഗലക്ഷണങ്ങൾ എന്തെന്നോ ആർക്കും അറിയില്ലായിരുന്നു. ലോകരാജ്യങ്ങളെ മുഴുവൻ ഞാൻ കീഴടക്കി. ജാതിയോ, മതമോ, പാവപ്പെട്ടവനോ, പണക്കാരനോ, വെളുത്തവരെന്നോ, കറുത്തവരെന്നോ നോക്കിയില്ല. ഞാൻ ഭൂരിഭാഗം ആൾക്കാരിലും കടന്നു. എന്നെ പതുക്കെ പതുക്കെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു. തുമ്മൽ, ചുമ , തൊണ്ടവേദന, ശ്വാസംമുട്ടൽ, പനി ,ശരീരവേദന ഇവയൊക്കെയാണ് ഞാൻ കയറുന്ന ഒരു മനുഷ്യൻ്റെ ലക്ഷണങ്ങൾ എന്ന്. ഞാൽ കയറേണ്ട താമസം എന്നിൽ നിന്നും ധാരാളം അനുയായികൾ പടർന്നു പിടിച്ച് കീഴ്പ്പെടുത്തും. എനിക്കു നേരെ ധാരാളം ആകുധങ്ങൾ ഡോക്ടർമാരും നഴ്സുമാരും പ്രയോഗിച്ചു, പക്ഷേ എന്നെ നശിപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ അങ്ങനെ ആയിരം, പതിനായിരം, ലക്ഷം ആൾക്കാരുടെ ജീവൻ എടുത്തു.അങ്ങനെ അവർക്ക് ഒരു കാര്യം മനസ്സിലായി 'വ്യക്തി ശുചിത്വം' ആവശ്യമാണെന്ന്. എല്ലാവരും അകലം പാലിച്ചു, മുഖവും വായും തുണികൊണ്ട് മറച്ചു, കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകി, വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാതെയായി, എല്ലാ വാഹന സർവ്വീസുകളും നിർത്തലാക്കി, കടകളെല്ലാം ആടഞ്ഞു, ആഘോഷങ്ങൾ കുറച്ചു. എന്റെ വരവ് കുറയാൻ തുടങ്ങി. രോഗികൾ സുഖം പ്രാപിച്ചു ,മരണസംഖ്യകൾ കുറഞ്ഞു.വീട്ടിൽ ഇരിക്കുന്നവർ കുടുംബവും ,കുഞ്ഞുങ്ങളുമായി സന്തോഷിച്ചു, കൃഷികൾ തുടങ്ങി, വായു മലിനീകരണം കുറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായതോടെ ഞാൻ നശിക്കാൻ തുടങ്ങി. എനിക്കിപ്പോൾ ഒരു കാര്യം മനസ്സിലായി "ഐക്യമത്യം മഹാബലം" എന്ന്.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ