"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കാണാത്ത കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാണാത്ത കാഴ്ചകൾ      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

14:01, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാണാത്ത കാഴ്ചകൾ     

മാനത്തേയ്ക്ക് നോക്കൂ കൂട്ടരെ,
മാരിവില്ലുകൾ തെളിഞ്ഞതു കണ്ടോ?
പുകമറയില്ല , തെളിഞ്ഞ വാനം
പുളകിതയായീ നാടും കാടും

മയിലുകൾ ആടി,കുയിലുകൾ പാടി
തുമ്പികൾ പാറി,മാനുകൾ തുള്ളി
പൂന്തേനുണ്ണും പൂമ്പാറ്റകളും
എന്തൊരു രസമീ കാഴ്ച്ചകൾ കാണാൻ!

അടക്കി വാഴും മനുഷ്യരെല്ലാം
നിശബ്ദരായ് പൊരുതുമ്പോൾ
തിരിച്ചു കിട്ടിയ പുതുലോകത്തെ
കൺനിറയെ കണ്ടീടാം

കാണാക്കാഴ്ചകളാകും മുമ്പേ
കൺനിറയെ കണ്ടീടാം...
 

സാത്വിക് വ്യാസ്
3 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത