"എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കേരളം കരയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ‌കേരളം കരയുന്നു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

13:26, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

‌കേരളം കരയുന്നു

വർത്തമാനത്തിന്റെ വാർത്തകളിൽ നിന്നും
വന സർപ്പം വാഴുന്ന കേരളം കണ്ടു ഞാൻ
കാസർഗോഡു മുതൽ കന്യാകുമാരി വരെ
കന്യാത്വം നഷ്ടപ്പെട്ടു കരയുന്നു കേരളം.

ഇന്നത്തെ കേരളമെത്ര വിരൂപമാ-
ണി തലമുറയെന്തേ യിങ്ങനെയായ്
ഇവിടുണ്ടോ നീതിയും ന്യായപ്രമാണവും
നിയമത്തെ യാർക്കും ഭയമില്ലാതായ്

നിറയുന്നു കുറ്റകൃത്യത്തിന്റെ കൂമ്പാരം
കുറ്റവാളിക്കിന്ന് ജയിലുമില്ല
പെണ്ണെന്നു കേട്ടാൽ പേരു മറക്കുന്ന
കേരളം നാരിക്ക് നരകതുല്യം
അമ്മയും പെങ്ങളും ഭാര്യയുമിവിടൊരു
സുഖഭോഗ ദായക ബലിമൃഗങ്ങൾ

സർവപാപത്തിനും പരിഹാരം കാണുവാൻ
കാലമൊരുക്കുമോ കുമ്പസാരക്കൂട്?
എന്നെങ്കിലുമെന്റെ കൊച്ചു കേരളം
ദൈവത്തിന്റെ നാടായി മാറീടുമോ
 

സ്നേഹ ബിനോജ്
5 A എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത