"ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''എന്റെ അവധിക്കാലം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= കഥ}} |
13:13, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ അവധിക്കാലം
കൊറോണ എന്ന വാക്ക് ഞാൻ ആദ്യമായി കേട്ടപ്പോൾ അത് ചൈനയിൽ അല്ലെ, ഒരുപാട് ദൂരെയല്ലെ എന്നാശ്വസിച്ചു. പിന്നെ പല പല ര്യങ്ങളിലേക്കും അത് പടർന്നു പിടിച്ചപ്പോഴും എന്റെ ഇന്ത്യയിലേക്ക് അത് എത്തില്ല എന്ന് വിചാരിച്ചു. പക്ഷെ പെട്ടെന്ന് തന്നെ അത് ഇന്ത്യയിലും എത്തി. അങ്ങനെ കേരളത്തിലെ 'കേരള' എന്ന സ്ഥലത്തെ എന്റെ സ്കൂളിൽ ഞാൻ കളിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽ സ്കൂളില്ല എന്ന്. അപ്പോൾ എനിക്ക് മനസ്സിലായി കൊറോണ എന്ന ആ കൊലയാളി എന്റെ കൊച്ചു കേരളത്തിലുമെത്തിയെന്ന്. സ്കൂളില്ലാത്തതിന്റെ ആഹ്ലാദത്തിലാണ് അന്ന് ഞാൻ വീട്ടിലെത്തിയത്. മദ്രസക്കും കൂടി അവധി കിട്ടിയപ്പോൾ കൂടുതൽ സന്തോഷിച്ചു. വിരുന്നു പോകാൻ പറ്റിയ കാലം. പക്ഷെ പെട്ടെന്ന് തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബസ്സുകളെല്ലാം ഓട്ടം നിർത്തി. അങ്ങനെ വിരുന്നു പോയില്ല. അങ്ങനെ ബോറടിച്ചിരിക്കുമ്പോഴാണ് ഞാൻ അത് കണ്ടത്. എന്റെ കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങളെല്ലാം കെട്ടി വെച്ച ചാക്ക്. പിന്നെ അതെല്ലാം വലിച്ചിട്ട് നിരത്തി. അങ്ങനെ വിമാനം പറത്തിയും കാർ ഓടിച്ചും തോക്കു കൊണ്ട് വെടി വെച്ചും കളിച്ചു.അങ്ങനെയിരിക്കെയാണ് ചുട്ടുപൊള്ളുന്ന ചൂടിൽ ഒരു മഴ ലഭിക്കുന്നത്. മുറ്റത്തിറങ്ങി ആ മഴ ആസ്വദിച്ചു. പിന്നെ ഞങ്ങൾ ചെടികൾ നട്ടു. ഇങ്ങനെ പോകുന്നു എന്റെ അവധിക്കാല ദിനങ്ങൾ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ