"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/അപ്പുരക്ഷിച്ച നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48139
| സ്കൂൾ കോഡ്= 48139
| ഉപജില്ല=  മേലാററൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മേലാറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   

21:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുരക്ഷിച്ച നാട്

പണ്ടു പണ്ട് ഒരു ചെറിയ ഗ്രാമമുണ്ടായിരുന്നു. ഇന്ന് അത് വൃത്തിയോടെയും ഭംഗിയോടെയും നമുക്ക് കാണാം .പക്ഷേ കുറച്ച് കാലങ്ങൾക്ക് മുൻപ്, ആ ഗ്രാമം വളരെ വൃത്തികേടായാണ് ഉണ്ടായിരുന്നത്.ആ നാട്ടിലെ ജനങ്ങൾക്ക് വൃത്തിയുടെയും പരിസര ശുചിത്വത്തിന്റെയും ആവശ്യകത അറിയില്ലായിരുന്നു. ജലാശയങ്ങൾ മലിനമായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഈച്ചയും കൊതുകും മുട്ടയിട്ടു. അവിടെയുള്ള എല്ലാവർക്കും എപ്പോഴും രോഗങ്ങളായിരുന്നു. ആ നാട്ടിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൻബുദ്ദിമാനായിരുന്നു. അവൻ എല്ലാവരോടും പറയുമായിരുന്നു, വൃത്തിയുണ്ടെങ്കിലേ രോഗങ്ങൾ വരാതിരിക്കൂ എന്ന് .പക്ഷേ ആരും അത് ചെവിക്കൊണ്ടില്ല.അപ്പുവിന്റെ വീട്ട് കാര് പോലും. അങ്ങനെ ഒരു ദിവസം അപ്പുവിന്റെ നിർബന്ധം സഹിക്കാതെ അപ്പുവിന്റെ അച്ഛൻ വീടും പരിസരവും വൃത്തിയാക്കാൻ അവനെ സഹായിക്കാം എന്ന് സമ്മതിച്ചു. അങ്ങനെ രണ്ട് പേരും കൂടി എല്ലാം വൃത്തിയാക്കി. അപ്പോൾ അച്ഛൻ അപ്പുവിനോട് പറഞ്ഞു "നീ പറഞ്ഞത് ശരിയാമോനെ .എല്ലാം വൃത്തിയായി കിടക്കുന്നത് കാണുമ്പോൾ നല്ല സന്തോഷവും സുഖവും തോന്നുന്നു " .
അങ്ങനെ അപ്പുവിന്റെ കുടുംബത്തിന്റെ ആരോഗ്യം കൂടാൻ തുടങ്ങി. വൃത്തിയുള്ള വീടും പരിസരവും കാരണം അവർക്ക് രോഗങ്ങൾ കുറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം ആഗ്രമത്തിലെ മുതിർന്ന ആൾ അപ്പുവിന്റെ വീട്ടിലെത്തി. അവരെ കണ്ട അദ്ദേഹം പറഞ്ഞു. "നിങ്ങളെ കാണുമ്പോൾ നിങ്ങൾ വളരെ സന്തോഷത്തിലാണെന്ന് തോന്നുന്നു. നിങ്ങൾക്ക് അസുഖങ്ങളും ഇല്ല. നാട്ടിൽ എല്ലാവർക്കും ഛർദ്ദിയും വയറിളക്കവുമൊക്കെയാണ്. നിങ്ങൾക്ക് എന്ത് മരുന്നാണു കിട്ടിയത്. രോഗങ്ങൾ ഇല്ലാതിരിക്കാൻ " .അപ്പോൾ അപ്പു പറഞ്ഞു. " അപ്പൂപ്പാ... ഞങ്ങൾക്ക് ഒരു മരുന്നും കിട്ടിയിട്ടില്ല. ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കിയപ്പോൾ ഞങ്ങൾക്ക് അസുഖങ്ങൾ കുറഞ്ഞു. ഈ നാട്ടിലെ ഓരോരുത്തരും അങ്ങനെ ചെയ്താൽ നമുക്കീ നാടിനെ രക്ഷിക്കാം." അപ്പൂപ്പന് കാര്യങ്ങൾ എല്ലാം മനസ്സിലായി.അപ്പുവിന്റെ വാക്കുകൾ മുൻപേ അനുസരിക്കാത്തതിൽ അദ്ദേഹത്തിന് സങ്കടം തോന്നി.അപ്പൂപ്പൻ നേരെ ആൽതറയിൽ എത്തി.നാട്ടുകാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എല്ലാവരും അത് അനുസരിച്ചു. അങ്ങനെ ആ നാട് മുഴുവൻ ശുചിത്വമുള്ളതായി മാറി. നാട്ടുകാർ ആരോഗ്യമുള്ളവരായി. അങ്ങനെ അപ്പു ഒരു നാടിനെ തന്നെ രക്ഷിച്ചു. അങ്ങനെ നാടിനെ രക്ഷിച്ച അപ്പു എല്ലാവർക്കും പ്രിയപ്പെട്ടവനായി തീർന്നു.

മിദ് ലാജ്.കെ
4C ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ