"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ കോഡ്= 1176
| സ്കൂൾ കോഡ്= 44034
| ഉപജില്ല=      ബാലരാമപുരം
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

20:18, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയും ആരോഗ്യത്തിന്റെയു വൃത്തിയുടെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനത്തെ കാൾ മുന്നിലാണ് എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം പിറകിലുമാണ്.

മനുഷ്യന്റെ ചുറ്റും കാണുന്നതും പ്രകൃതിതത്വമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. വിവിധ തരം ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഒരു സസ്യ ത്തിന്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. അന്യോന്യം ആശ്രയ ത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളുണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു പറയുന്നു. മനുഷ്യൻ വെറും ഒരു ജീവിയാണ് പ്രകൃതിയെ ആശ്രയിച്ചാണ് അവരുടെ ജീവിതം. ചൂടും തണുപ്പും ഏൽക്കാതെ മനുഷ്യൻ പുലരാൻ ആകില്ല. ഋതുക്കൾ ഉണ്ടാവുന്നതും പ്രകൃതി മനുഷ്യന് ഉപകാരം ആകുന്നതും വനങ്ങൾ ഉള്ളതുകൊണ്ടാണ്. വനനശീകരണം കേരളത്തിലെ ജൈവഘടനയെ തന്നെ ശക്തമായ മാറ്റം വരുത്തി. വന സംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം തടയാൻ ആകു. കൃഷിയുടെ അളവ് കുറച്ച് വിളവ് കൂട്ടുന്നതിനായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. ഇത് മണ്ണിനെയും ജലത്തെയും മലിനീകരിക്കുന്നു. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷം ആണ് ഇത്. ജൈവവളങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ജീവശാസ്ത്ര നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരം ആവുകയുള്ളൂ. പലവിധ പരിസ്ഥിതി പ്രശ്നങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീക്ഷണി ആകുന്നു. ദിനംപ്രതി വർദ്ധിച്ചുവരുന്ന മലിനീകരണം നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ മാറ്റി മറിക്കുന്നു. വിവിധ തരത്തിലുള്ള മലിനീകരണം നമ്മുടെ അന്തരീക്ഷത്തെ മാലിന്യമാകുന്നു. ശബ്ദമലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം ഇവയെല്ലാം എല്ലാ ജീവജാലങ്ങൾക്കും ദോഷമായി മാറുന്നു.

മാലിന്യ പ്രശ്നം ഇന്ന് നാം നേരിടുന്ന, നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ്. മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജനം ചെയ്യാൻ നാം ഓരോരുത്തരും ശീലിക്കണം. അതിനായി പല പല മാർഗങ്ങൾ സ്വീകരിക്കാം.ആഗോളതാപനവും പരിസ്ഥിതി അസംതുലനവും വളരെയേറെ വർധിക്കുന്നതിന്നെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1947 മുതൽ ഓരോ വർഷവും ജൂൺ5ന് ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.


പാ൪വതി
X1 commerce വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം