"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകുന്ന പാഠം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

11:48, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നൽകുന്ന പാഠം

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസിന്റെ ഉത്ഭവം . ഈ വൈറസ് പകർത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ് 19. ഈ വൈറസ് രോഗം ചൈനയിൽ നിന്നും മറ്റു പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു . ഈ രോഗം ഇപ്പോൾ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും വ്യാപിച്ചിരിക്കുന്നു . ഇതിന്റെ ഫലമായി നമ്മുടെ രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ ആണ് . ഇത് മൂലം ജനങ്ങൾ വളരെയധികം ദുരിതങ്ങൾ അനുഭവിക്കുന്നു .

ചൈനയിലെ വൃത്തിഹീനമായ ചന്തയിൽ നിന്നാണ് ഈ വൈറസ് മനുഷ്യനിലേക്ക് വ്യാപിച്ചത് . പൊതുസ്ഥലങ്ങളിൽ തുപ്പരുത് , അത്യാവശ്യത്തിനു പുറത്തു പോയി വന്നു കഴിയുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക , മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക , ഭരണാധികാരികൾ , രാഷ്ട്ര തലവന്മാർ , ഡോക്ടർമാർ എന്നിവർ പറയുന്ന വാക്കുകൾ നാം പാലിക്കുക എന്നിവ കൊറോണ പഠിപ്പിച്ച പാഠങ്ങളാണ് . . ഈ രോഗം മറ്റു മനുഷ്യരിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനോടൊപ്പം എല്ലാറ്റിനും ഉപരിയായി ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാർത്ഥിക്കുകയും വേണം .

ഈ രോഗം വന്നതു മുതൽ ഒരു ലക്ഷത്തിലേറെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു . ഈ രോഗത്തിന് മരുന്ന് കണ്ടു പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ശാസ്ത്ര ലോകം . ഇതിനെക്കുറിച്ച് കുറെ പരാതികൾ വന്നിട്ടുമുണ്ട് . എന്നാലും കൊറോണ വൈറസ് നമുക്ക് കുറച്ചു പാഠങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ട് . വ്യക്തി ശുചിത്വം , പരിസര ശുചിത്വം , സാമൂഹിക അകലം മുതലായവ ശ്രദ്ധിച്ചാൽ പകർച്ച വ്യാധികൾ ഒരു പരിധി വരെ തടുത്തു നിർത്താനാവും . ഈ പകർച്ച വ്യാധിയെ വളരെ ലാഘവത്തോടെ സമീപിച്ച രാജ്യങ്ങളിലാണ് ഇത് ഏറ്റവുമധികം നാശം വിതച്ചത് . സമൂഹത്തിന് ഒരു വീണ്ടു വിചാരത്തിനുള്ള സമയം കൂടിയാണ് ഈ കാലഘട്ടം നമുക്ക് നൽകിയത് .

ലോകം മുഴുവൻ സ്തംഭിച്ചു പോകുന്ന ഈ സമയം ആഡംബരങ്ങളിൽ നിന്നും ലാളിത്യത്തിലേക്ക് മാറുവാൻ സമൂഹം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു . കേരളീയരായ നാം ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അതിജീവിച്ചത് പോലെ ഈ മഹാവ്യാധിയെയും നാം അതിജീവിക്കും . ഒരു സാമൂഹിക വ്യവസ്ഥയിൽ ഞാൻ, എനിക്ക് എന്ന ചിന്തകൾ മാറി നാം, നമുക്ക് എന്ന ചിന്തയിലേക്ക് ഈ തലമുറ മാറട്ടെ എന്ന നമുക്ക് ആശിക്കാം .

മേരി ആൻസി
7ബി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം