"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കൊറോണ തന്ന സുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ തന്ന സുഖം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} |
09:40, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ തന്ന സുഖം
നാളുംനേരവും ഒന്നും ഓർമ്മയില്ല.അപ്പുക്കുട്ടൻ ഏഴാംക്ലാസിലെ വർഷാവസാന പരീക്ഷ കഴിഞ്ഞു വന്ന് ഒരു ചെറിയ കളിയും ,കുളിയും എല്ലാം പാസാക്കി,വിളക്കുവച്ച്, നാമം ജപിച്ച് അച്ഛന്റെ കൂടെ ടിവിയിൽ വാർത്ത കണ്ട് കൊണ്ടിരിക്കുമ്പോഴാണ് വീട്ടിലെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ വാർത്ത വന്നത്. കഴിഞ്ഞ ആഴ്ച വീട്ടിൽ വന്ന് മിഠായിയും സമ്മാനങ്ങളുമെല്ലാം തന്ന അയൽവക്കത്തെ ഇറ്റലിയിൽ നിന്ന് വന്ന ജോസൂട്ടിച്ചായന് കൊറോണ വന്ന് ആശുപത്രിയിലാക്കിയെന്ന്. അപ്പൊൾ തന്നെ ജോസുകുട്ടിച്ചായൻ വീട്ടിൽ വന്നോ എന്നന്വേഷിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റും ,വാർഡ് മെമ്പറും വീട്ടിലേക്ക് ഫോൺ വിളിച്ചു ചോദിച്ചു .'ഉവ്വ്'എന്ന് പറഞ്ഞു. ഒരു മണിക്കൂർ തികയും മുമ്പ് രാത്രി തന്നെ കാറിലും,ജീപ്പിലുമായി ഒത്തിരി ആളുകൾ വീട്ടിൽ വന്നു. എല്ലാവരും വല്യ വല്യ സാറുമാരാ ,മുഖംമൂടിയും ഗ്ലൗസ്ലൊക്കെയിട്ടാണ് എല്ലാവരും വന്നത്. 21 ദിവസത്തേക്ക് ആരും പുറത്തിറങ്ങരുത് എന്ന് പറഞ്ഞു. അച്ഛനും ,അച്ഛച്ഛനും,അമ്മയ്ക്കും ഉള്ള മരുന്നുകളും ,സോപ്പും, അടുക്കളയിലേക്ക് വേണ്ടതുമായ സാധനങ്ങൾ എല്ലാം അവർ കൊണ്ടുവന്നു. അപ്പുക്കുട്ടൻ ആദ്യമായാണ് ഇത്രയും സാധനങ്ങൾ ഒരുമിച്ചു കാണുന്നത്. അപ്പുകുട്ടൻ അമ്മയെ നോക്കി, അമ്മയുടെ മുഖത്ത് സന്തോഷമാണോ, സങ്കടമാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. ചേച്ചിമാരുടെ മുഖത്തു നോക്കി അവർക്ക് രണ്ടാൾക്കും സന്തോഷം തന്നെ. സാർമാരെല്ലാം പോയപ്പോൾ അമ്മ പറഞ്ഞു, നാളെ മുതൽ മോൻ കളിക്കാൻ പുറത്തേക്കൊന്നും പോകരുത്. അപ്പുകുട്ടൻ സങ്കടമായി. പാടത്തും ,പറമ്പിലും, റോഡിലും എല്ലാം കൂടി കളിച്ചു നടക്കാനുള്ളതായിരുന്നു. തെക്കേ പറമ്പിലെ വീഴുന്ന മാമ്പഴവും ,ആഞ്ഞിലി ചക്കയും ഒന്നും എടുക്കാൻ പോകേണ്ട എന്ന് പറഞ്ഞു. '21 ദിവസം എന്ത് ചെയ്യും’? കൂട്ടുകാരെ നിങ്ങൾ ആരെങ്കിലും വരുമോ എന്റെ കൂടെ കളിക്കാൻ എന്റെ വീട്ടിലേക്ക്... "വേണ്ട ,ആരും വരേണ്ട കൊറോണയെല്ലാം പോയിട്ട് നമുക്ക് എല്ലാവർക്കും കൂടി കളിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ