"ഗവ. യു പി എസ് കുശവർക്കൽ/അക്ഷരവൃക്ഷം/ കോവിഡ് കാലത്തെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} | {{Verified|name=Sai K shanmugam|തരം=ലേഖനം}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
08:35, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് കാലത്തെ അതിജീവനം
കൊറോണ നമുക്ക് തരുന്ന പാഠങ്ങൾ വലുതാണ്. മനുഷ്യൻ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവനെത്ര ബലഹീനനാണെന് കൊറോണ നമ്മെ പഠിപ്പിക്കുന്നു. അധികാരവും പണവും ബുദ്ധിയും ശക്തിയുമെല്ലാം ഇത്തരം മഹാമാരിക്ക് മുന്നിൽ തോറ്റ് പോകുന്നത് നാം കണ്ടു. കൊറോണായെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം നാം ഓരോരുത്തരും പാലിക്കേണ്ടതായുണ്ട്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് വൃത്തിയായി കൈ കഴുകുകയും അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കേണ്ടുന്നതുമാണ്. ഇത്തരം സമയങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വൈറ്റമിൻ C അടങ്ങിയ ഭക്ഷണം കഴിക്കുകയും ശരീരത്തിനാവശ്യമായ വൈറ്റമിൻ D ലഭിക്കുന്നതിനായി കുറച്ച്നേരം വെയിൽ കൊള്ളുകയും വേണം. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങളുടെതന്നെ ശ്രദ്ധ ആകർഷിക്കുവാൻ നമ്മുടെ ഈ കൊച്ചുകേരളത്തിന് കഴിഞ്ഞു എന്നതും എടുത്ത്പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ്. കേരളമോഡൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഏവരുടേയും പ്രശംസയ്ക്ക് പാത്രമാകുവാനും നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു. അടിസ്ഥാനപരമായി നല്ല വായു, ശുദ്ധമായ വെള്ളം ആരോഗ്യ പ്രദമായ ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിയ്ക്കാതെ ഒരു രാജ്യത്തിന്റെ വലിയൊരു സമ്പാദ്യവും ലോകം കീഴടക്കാനാവശ്യമായ ആയുധശേഖരങ്ങൾ കൊണ്ട് നിറയ്ക്കുകയും പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുകയും ചെയ്യുന്ന ആളുകൾക്ക് വേറിട്ട് ശരിയുടെ പാതയിൽ സഞ്ചരിക്കാനുള്ള വിവേകം ഈ കൊറോണക്കാലം നൽകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഈ ഇരുട്ടിനെ ഇല്ലാതാക്കി വെളിച്ചം പകർത്താൻ ജാതിയും മതവും വർഗ്ഗവും രാഷ്ട്രീയവും ഒന്നും ഇല്ലാതെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം