"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഒരുമയുടെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമയുടെ കൊറോണക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കഥ}}

20:14, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ കൊറോണക്കാലം

ചേരുങ്ങാട് പട്ടണത്തിലെ ഒരു തറവാട്ടിലാണ് കുറിപ്പാശാൻ താമസിക്കുന്നത്. മികച്ച അധ്യാപകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ച ആളാണദ്ദേഹം.ലളിതമായ വേഷവും, നിഷ്കളങ്കമായ ചിരിയും, നെറ്റിയിയിൽ ഒരു ചന്ദനക്കുറിയും ധരിച്ച ഒരു സാധാരണ ഗവൺമെൻ്റ് സ്കൂളിലെ മലയാളം അധ്യാപകൻ. നല്ല അധ്യാപകൻ മാത്രമായിരുന്നില്ല അദ്ദേഹം. നല്ലൊരു ഭർത്താവും, അച്ഛനും കൂടിയായിരുന്നു. ഓടിട്ട ഒരു തറവാട്ടിലാണ് താമസം. അവിടത്തെ വിളക്കാണ് മകൾ ലക്ഷ്മി. ആ തറവാടിൻ്റെ ഐശ്വര്യമാണ് ഭാര്യ ഭാർഗവി.മൊത്തത്തിൽ സന്തുഷ്ട കുടുംബം. നല്ലൊരാൾക്ക് ലക്ഷ്മിയെ അദ്ദേഹം കൈ പിടിച്ചു കൊടുത്തു. അങ്ങനെയിരിക്കെ ലോകത്തെ വിറപ്പിക്കുന്ന ഒരു മഹാമാരി നാട്ടിൽ പെയ്തിറങ്ങി. അതാണ് കൊറോണ അതവാ കോ വിഡ്-19. സ്കൂളുകൾ, കോളേജുകൾ, ടെക്സ്റ്റൈൽ സുകൾ, ഹോട്ടലുകൾ, ചെരുപ്പുകട,തയ്യൽക്കട അങ്ങനെ അങ്ങനെ നിരവധി സ്ഥാപനങ്ങൾ പൂട്ടി. അതിൻ്റെ പേരാണ് ലോക് ഡൗൺ. ലോക് ഡൗൺ എന്ന് കേട്ടപ്പോൾ കുറിപ്പുശാൻ ഭവാനിയമ്മയോട് പറഞ്ഞു- എന്തായിരുന്നു മനുഷ്യൻ്റെ തിരക്ക്. ഇനിയിപ്പോൾ കാണാം എല്ലാവരുടെയും തിരക്ക്. എന്നിട്ടയാൾ ഒരു പരിഹാസച്ചിരിയോടെ ചാരുകസേരയിൽ കിടന്ന് കണ്ണുകൾ പതുക്കെ അടച്ചു.അപ്പോഴാണ് രേവതി ചേച്ചി പരീക്ഷയില്ല എന്ന വിവരം മകൾ അമ്മുവിനോട് പറയുന്നത് കുറിപ്പാശാൻ്റെ ശ്രദ്ധയിൽപ്പെട്ടു.അധികം വൈകാതെ ലോകമാകെ താഴിട്ടു പൂട്ടി. അവശ്യ സാധനങ്ങൾക്ക് മാത്രം പുറത്തേക്ക് പോകുക, സാമൂഹ്യ അകലം പാലിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, കണ്ണ്, മൂക്ക് , വായ എന്നിവ തൊടാതിരിക്കുക, കൈ ഇടയ്ക്കിടെ സാനിറ്റൈസ ർ അല്ലെങ്കിൽ സോപ്പും, വെള്ളവും ഉപയോഗിച്ച് അണുവിമുക്കമാക്കുക, ജലദോഷം, പനി, ചുമ, ശ്വാസതടസം എന്നിവയുണ്ടായാൽ ദിശ-1056 എന്ന നമ്പറിലേക്ക് വിളിക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ സർക്കാർ നൽകി. കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കാനായി മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും, നഴ്സുമാരും, ഡോക്ടർമാരും, പോലീസുകാരും, ശാസ്ത്രജ്ഞമാരും, മറ്റ് സന്നദ്ധ പ്രവർത്തകരും കൊറോണയെ തടുക്കാൻ മുൻപന്തിയിൽ നിന്നു.സർക്കാർ ബ്രേക്ക് ദ ചെയിൻ എന്ന ഒരു ക്യാംപെയിൻ ആരംഭിച്ചു. കുറിപ്പാശാൻ ബ്രേക് ദ് ചെയിനിൻ്റെ ഭാഗമായി.മാത്രമല്ല, ഭവാനിയമ്മ അംഗമായ കുടുംബശ്രീ സമൂഹ അടുക്കള നടത്തുന്നുണ്ട്. രണ്ട് പേരും തങ്ങളാൽ കഴിയുന്ന സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട് സജീവമായി രംഗത്തുണ്ട്. കേരളത്തിലെ ജനത ഒരു മ എന്ന ആയുധം ഉപയോഗിച്ച് കോറോണ കുമായി പോരാടി.ആ യുദ്ധത്തിൽ ജനത ജയിച്ചു. കൊറോണയെ കേരളത്തിലെ ജനത പിഴുതെറിഞ്ഞു. അങ്ങനെയെല്ലാം ആറി തണുത്തു.*** 2 മാസങ്ങൾക്ക് ശേഷം തണുപ്പുള്ള പുലരി. പത്രക്കാരൻ നാണു കുറിപ്പാശാൻ്റെ വീട്ടുമുറ്റത്തേക്ക് പത്രമെ റിഞ്ഞു. കുറിപ്പാശാൻ പത്രവുമായി കോലായിലെ ചാരുകസേരയിൽ ഇരുന്നു.ഭവാനിയമ്മ നല്ല ചൂട് ചായ ടീപ്പോയിൽ വെച്ചിരുന്നു. അയാൾ ഒരു മുറുക്ക് ചായ കുടിച്ചു. എന്നിട്ട് പത്രം വായിക്കാൻ ആരംഭിച്ചു. ജാതിയുടെ പേരിൽ ഒരാൾക്ക് വേട്ടേറ്റു എന്നതാണ് ആദ്യ വാർത്ത. അയാൾ ചിന്തിച്ചു: കൊറോണ മാറണ്ടായിരുന്നു.എന്നിടൊരു നെടുവീർപ്പിട്ടു.

വൈഗ സുഭാഷ്
5 A ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ