"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/വിറങ്ങലിച്ച് ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിറങ്ങലിച്ച് ലോകം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്             <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്. പോങ്ങനാട്           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42084  
| സ്കൂൾ കോഡ്=42084  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 24: വരി 24:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

19:42, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിറങ്ങലിച്ച് ലോകം

ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തികൊണ്ടിരിക്കന്ന ഒന്നാണ് കൊറോണ വൈറസ് അഥവാ കോ വിഡ് 19 മനുഷ്യനെ കാർന്നുതിന്നുകൊണ്ടിരിക്കന്ന ഈ വൈറസ് കൂട്ടത്തെ ഭയപ്പെടേണ്ട തുണ്ട്.മൃഗങ്ങൾ, മനുഷ്യർ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ചൈനയിലെ വുഹാൻ നഗരത്തിൽ ഡിസംബർ 31 ന് ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന്  ഇരയായിരിക്കുന്നത്. .

160 ൽ അധികം രാജ്യങ്ങളിൽ ഈ  വൈറസ് സ്ഥിരീകരിച്ചു.ലക്ഷ കണക്കിനു പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം.മൈക്രോസ് കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ  തകരാറിലാക്കാൻ കെല്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ് എന്നീ രോഗങ്ങൾക്ക് കാരണമായി തീർന്നത്.

ബോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ എലി, പട്ടി, പൂച്ച ,ടർക്കി, കുതിര, പന്നി ,കന്നുകാലികൾ ഇവയെ ബാധിക്കുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സbട്ടോണിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. കാരണം ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. മുഖ്യമായും ശ്വാസനാളത്തെയാണ് കൊറോണ വൈറസ് ബാധിക്കുക. പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്.പിന്നീട് ഇത് ന്യൂ മോണിയ തടങ്ങിയ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കും. മരണവും സംഭവിക്കും.വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 14 ദിവസമാണ്.ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ മരുന്നോ ഇല്ല എന്നതുകൊണ്ടുതന്നെ ഈ വൈറസ് പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സർക്കം പുലർത്തുകയോ ചെ യ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരാണ് നമ്മൾ. ആശുപത്രികളുമായോ അല്ലെങ്കിൽ പൊതു യി ടങ്ങളിലോ ഇടപഴകി കഴിഞ്ഞ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക .

  

രോഗികളുടെ സ്രവങ്ങളിലൂടെയാണ് ഈ വൈറസ് പകരുന്നത്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകം മുഴുവനും ഇന്ന് അടച്ചിടലിലാണ്.വീടുകളിൽ കഴിയുന്നതോടൊപ്പം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. സ്വന്തം ആരോഗ്യത്തെയും തങ്ങളുടെ കുടുംബത്തെയും മാറ്റി നിർത്തി പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമയം ചെലവഴിക്കുന്നവർക്കായി പ്രാർത്ഥിക്കാം. നമുക്ക് ഈ മഹാമാരിയ്ക്കെതിരെ കരുതലോടെ പ്രതിരോധ കവചം തീർക്കാം. BREAK THE CHAlN എന്നതാണ് കൊറോണ വൈറസ് ബാധയെ തടയാനുള്ള പദ്ധതി.

ഗായത്രി
10ബി ജി.എച്ച്.എസ്. പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം